Asianet News MalayalamAsianet News Malayalam

താജ് മഹലില്‍ ഒരു ദിവസം! ഒഴിവുസമയത്ത് ദില്ലിയില്‍ ചുറ്റികറങ്ങി ആഡം സാംപയും കടുംബവും - വീഡിയോ

പ്രണയ സ്മാരകത്തിന് മുന്നില്‍ നിന്ന് താരവും കുടുംബവുമെടുത്ത ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സാംപയ്ക്കും ഹരിയറ്റ് പാമറിനും യൂജിന്‍ ജനിച്ചത്.

watch video australian spinner adam zampa visits taj mahal saa
Author
First Published Oct 24, 2023, 9:09 PM IST

ദില്ലി: ലോകകപ്പിന്റെ ഇടവേളകളില്‍ ഇന്ത്യയിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിക്കാനാണ് ക്രിക്കറ്റ് താരങ്ങള്‍ സമയം കണ്ടെത്തുന്നത്. ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആഡം സാംപയും കുടുംബവും കഴിഞ്ഞ ദിവസം ഒരു യാത്ര നടത്തി. നെതര്‍ലന്‌സുമായുള്ള മത്സരത്തിന് ദില്ലിയിലെത്തിയതാണ് ഓസ്‌ട്രേലിയന്‍ താരം സാംപ. ഒഴിവ് സമയം കിട്ടിയതോടെ ഭാര്യ ഹാരിയറ്റ് പാമറിനും മകന്‍ യൂജിനൊപ്പം സാംപ കറങ്ങാനിറങ്ങി. ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹലിലേക്ക്. 

പ്രണയ സ്മാരകത്തിന് മുന്നില്‍ നിന്ന് താരവും കുടുംബവുമെടുത്ത ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സാംപയ്ക്കും ഹരിയറ്റ് പാമറിനും യൂജിന്‍ ജനിച്ചത്. അന്ന് ഇന്‍സ്റ്റഗ്രാമില്‍ കുഞ്ഞിന്റെ കൈ പിടിച്ച് ആദം സാംപ ഇട്ട പോസ്റ്റ് ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ കളിയില്‍ പാകിസ്ഥാനെതിരെ നാല് വിക്കറ്റ് നേടി മാന്‍ ഓഫ് ദ മാച്ചായിരുന്നു സാംപ. അവധിയാഘോഷിച്ച് തിരിച്ചെത്തി നെതര്‍ലന്റ്‌സിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെക്കാമെന്നാണ് താരത്തിന്റെ പ്രതീക്ഷ.

62 റണ്‍സിനായിരുന്നു പാകിസ്ഥാനെതിരെ ഓസീസിന്റെ ജയം. ഓസീസ് ഉയര്‍ത്തിയ 368 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ 45.3 ഓവറില്‍ 305ന് എല്ലാവരും പുറത്തായി. സാംപയ്ക്ക് പുറമെ പാറ്റ് കമ്മിന്‍സ്, മാര്‍കസ് സ്റ്റോയിനിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇമാം ഉല്‍ ഹഖ് (70), അബ്ദുള്ള ഷെഫീഖ് (64) എന്നിവരാണ് പാക് നിരയില്‍ തിളങ്ങിയത്. നേരത്തെ, ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ഡേവിഡ് വാര്‍ണര്‍ (124 ന്തില്‍ 163), മിച്ചല്‍ മാര്‍ഷ് (108 പന്തില്‍ 121) എന്നിവരുടെ സെഞ്ചുറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. പാകിസ്ഥാന്‍ നിരയില്‍ ഷഹീന്‍ അഫ്രീദി അഞ്ച് വിക്കറ്റെടുത്തു. 

ഗംഭീര തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ഷെഫീഖ് - ഇമാം സഖ്യം ഒന്നാം വിക്കറ്റില്‍ 134 റണ്‍സ് ചേര്‍ത്തു. ഷെഫീഖിന പുറത്താക്കി സ്റ്റോയിനിസ് ഓസീസ് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ പാകിസ്ഥാന് വിക്കറ്റ് നഷ്ടമായി. പിന്നീടെത്തിയവരില്‍ മുഹമ്മദ് റിസ്വാന്‍ (46) മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. ബാബര്‍ അസം (18), സൗദ് ഷക്കീല്‍ (30), ഇഫ്തിഖര്‍ അഹമ്മദ് (26) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. മുഹമ്മദ് നവാസ് (14), ഉസാമ മിര്‍ (0), ഷഹീന്‍ അഫ്രീദി (10), ഹാസന്‍ അലി (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹാരിസ് റൗഫ് (0) പുറത്താവാതെ നില്‍ക്കുകയായിരുന്നു.

തുടക്കത്തില്‍ ഇന്ത്യയുടെ റണ്‍റേറ്റ് കൂടി, പിന്നെ കുറഞ്ഞു! കാരണം വിരാട് കോലിയുടെ സെഞ്ചുറി കളിയോ?
 

Follow Us:
Download App:
  • android
  • ios