വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ അവിശ്വസനീയ ക്യാച്ചുമായി ഹര്‍മന്‍പ്രീത് കൗര്‍. ആന്റിഗ്വയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ വീന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലറെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ അവിശ്വസനീയ ക്യാച്ചുമായി ഹര്‍മന്‍പ്രീത് കൗര്‍. ആന്റിഗ്വയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ വീന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലറെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 50ാം ഓവര്‍ എറിയാനെത്തിയ എക്താ ബിഷ്ടിന്റെ അവസാന പന്തിലായിരുന്നു ഹര്‍മന്‍പ്രീതിന്റ ക്യാച്ച്. 

ബിഷ്ടിന്റെ ഫുള്‍ടോസ് പന്ത് സ്‌റ്റെഫാനി ലോങ് ഓണിലൂടെ സിക്‌സടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഹര്‍മന്‍പ്രീത് അതിമനോഹരമായി കയ്യില്‍ ഒതുക്കുകയായിരുന്നു. വായുവില്‍ ഉയര്‍ന്നുചാടിയ ഹര്‍മന്‍പ്രീത് ഇടങ്കയ്യുകൊണ്ട് ക്യാച്ചെടുക്കുകയായിരുന്നു. അത്ഭുത ക്യാച്ചിന്റെ വീഡിയോ കാണാം...

Scroll to load tweet…
Scroll to load tweet…