താരങ്ങള്‍ നല്‍കുന്ന മറുപടികളാണ് രസകരം. യുഎസ്, ഒരുപാട് ആളുകളുടെ സ്വപ്‌നമാണെന്നായിരന്നു ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മറുപടി. ഷോപ്പിംഗാണെന്ന് പേസര്‍ അര്‍ഷ്ദീപ് സിംഗും വെളിപ്പെടുത്തു.
ഫ്‌ളോറിഡ: കഴിഞ്ഞ ദിവസമാണ് കരീബിയന്‍ ദ്വീപുകളില്‍ നിന്ന് ക്രിക്കറ്റ് ടീം യുഎസ്എ യിലെത്തിയത്. ഫ്ലോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക് സ്റ്റേഡിയത്തില്‍ ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങളും നടക്കുന്നത്. ഇന്ത്യന് താരങ്ങള്‍ ഗ്രൗണ്ടിലെത്തിയ ശേഷം പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നു. പരിശീലനത്തിനിടെയുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കിയിരിക്കുന്നത്. ബിസിസിഐ പങ്കുവച്ച വീഡിയോയില്‍ യുഎസ് എന്ന് കേള്‍ക്കുമ്പോള്‍ എന്താണ് ആദ്യം മനസിലേക്ക് വരുന്നതെന്നായിരുന്നു.
താരങ്ങള്‍ നല്‍കുന്ന മറുപടികളാണ് രസകരം. യുഎസ്, ഒരുപാട് ആളുകളുടെ സ്വപ്‌നമാണെന്നായിരന്നു ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മറുപടി. ഷോപ്പിംഗാണെന്ന് പേസര്‍ അര്‍ഷ്ദീപ് സിംഗും വെളിപ്പെടുത്തു. അക്‌സര്‍ പട്ടേലാവട്ടെ, ഗുജറാത്തിയെന്ന് ഒറ്റവാക്കില്‍ മറുപടി പറഞ്ഞു. ജീവിത ശൈലിയാണ് തന്റെ മനസില്‍ വരുന്നതെന്ന് യുവതാരം യശസ്വി ജയ്‌സ്വാള്‍. യൂസ്‌വേന്ദ്ര ചാഹലാവട്ടെ ജിടിഎ വിഡീയോ ഗെയിമിന്റെ പേരാണ് പറഞ്ഞത്.
കുല്‍ദീപ് യാദവിന്റെ മറുപടി കുറച്ചുകൂടെ രസകരമായിരുന്നു. അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ പേരാണ് കുല്‍ദീപ് പറഞ്ഞത്. നിലവില്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബായ ഇന്റര്‍ മയാമിയിലാണ് മെസി കളിക്കുന്നത്. താനൊരു മെസി ആരാധകനാണെന്നും കുല്‍ദീപ് പറയുന്നുണ്ട്. ശുഭ്മാന്‍ ഗില്‍ തന്റെ ബന്ധുക്കളെ കുറിച്ചാണ് സംസാരിച്ചത്. താനൊരു പഞ്ചാബിയാണെന്നും ഇവിടങ്ങളില്‍ ഒരുപാട് ബന്ധുക്കളുണ്ടെന്നും ഗില്‍ പറയുന്നു. മലയാളി താരം സഞ്ജു സാംസണ് പ്രത്യേകിച്ച് ഒന്നും പറയാനുണ്ടായിരുന്നില്ല. യുഎസ്എ എന്ന് മാത്രമാണ് ഓര്‍മയില്‍ വരുന്നതെന്ന് സഞ്ജു പറഞ്ഞു.
ഇന്നാണ് വിന്‍ഡീസിനെതിരായ നാലാം ടി20. പരമ്പരില്‍ 2-1ന് വിന്‍ഡീസ് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്തയ്ക്ക ഒപ്പമെത്താം. അതേസമയം, നാലാം മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് വിന്‍ഡീസ് ശ്രമിക്കുക.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍
ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, യൂസ്വേന്ദ്ര ചാഹല്‍.
