Asianet News MalayalamAsianet News Malayalam

ക്യാച്ചെടുക്കാന്‍ ഓടിയ ക്രുനാലിനെ 'വിടാതെ' സഞ്ജു; എന്നാല്‍ ഒന്നു കെട്ടിപിടിച്ചേക്കാമെന്ന് ക്രുനാലും -വീഡിയോ

മത്സരത്തിനിടെ ഒരു രസകരമായ സംഭവവുണ്ടായി. രാജസ്ഥാന് രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് റിയാന്‍ പരാഗ് ക്രീസിലെത്തിയ സമയത്തായിരുന്നു അത്. ക്രുനാല്‍ പാണ്ഡ്യയെറിഞ്ഞ ആദ്യ പന്തില്‍ തന്നെ റിയാന്‍ പരാഗ് പുറത്താവേണ്ടതായിരുന്നു.

watch video krunal pandya collides with sanju samson during ipl match
Author
First Published Mar 25, 2024, 9:07 AM IST

ജയ്പൂര്‍: ഐപിഎല്ലില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ തോല്‍പ്പിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിനായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (52 പന്തില്‍ പുറത്താവാതെ 82) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 20 റണ്‍സിന്റെ ജയമാണ് ജയ്പൂര്‍ സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ലഖ്നൗവിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്. 41 പന്തില്‍ പുറത്താവാതെ 64 റണ്‍സെടുത്ത നിക്കൊളാസ് പുരാനും കെ എല്‍ രാഹുലും (44 പന്തില്‍ 58) പ്രതീക്ഷ നല്‍കിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ട്രന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.

മത്സരത്തിനിടെ ഒരു രസകരമായ സംഭവവുണ്ടായി. രാജസ്ഥാന് രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് റിയാന്‍ പരാഗ് ക്രീസിലെത്തിയ സമയത്തായിരുന്നു അത്. ക്രുനാല്‍ പാണ്ഡ്യയെറിഞ്ഞ ആദ്യ പന്തില്‍ തന്നെ റിയാന്‍ പരാഗ് പുറത്താവേണ്ടതായിരുന്നു. ക്രുനാലിന്റെ പന്ത് പരാഗിന്റെ ബാറ്റില്‍ തട്ടി ഉയര്‍ന്നു. എന്നാല്‍ ക്യാച്ചെടുക്കാനടുത്ത ക്രുനാലിന് സഞ്ജുവിനെ മറികടന്ന് ഓടാനായില്ല. സഞ്ജുവിന് നോണ്‍സ്‌ട്രൈക്ക് എന്‍ഡിലെ ക്രീസില്‍ നിന്ന് മാറാനുള്ള സമയവും ലഭിച്ചില്ല. ഇതോടെ സഞ്ജുവിനെ കെട്ടിപ്പിടിക്കുകയായിരുന്നു ക്രുനാല്‍. വീഡിയോ കാണാം. കൂടെ ഇതുമായി ബന്ധപ്പെട്ട മറ്റു പോസ്റ്റുകളും... 

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്നൗവിന് മോശം തുടക്കമായിരുന്നു ലഭിച്ചത്. 11 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ക്വിന്റണ്‍ ഡി കോക്ക് (4), ദേവ്ദത്ത് പടിക്കല്‍ (0), ആയുഷ് ബദോനി (1) എന്നിവരാണ് മടങ്ങിയത്. പിന്നീട് ദീപക് ഹൂഡ (26)  രാഹുല്‍ സഖ്യം 49 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹൂഡയെ പുറത്താക്കി ചാഹല്‍ കൂട്ടുകെട്ട് പൊളിച്ചു. എന്നാല്‍ രാഹുല്‍ - പുരാന്‍ സഖ്യം ക്രീസില്‍ ഉറച്ചതോടെ ലഖ്നൗ വിജയം സ്വപ്നം കണ്ടു. 

പ്ലെയര്‍ ഓഫ് ദ മാച്ച് മാത്രമല്ല, സഞ്ജു സ്വന്തമാക്കിയത് തകര്‍പ്പന്‍ റെക്കോര്‍ഡ്; ഇനി ഭീഷണിയാവുക ജോസ് ബട്‌ലര്‍

ഇരുവരും 85 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സന്ദീപ് ശര്‍മ രാജസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. രാഹുല്‍ പുറത്ത്. തുടര്‍ന്നെത്തിയ മാര്‍കസ് സ്റ്റോയിനിസിനെ (3) അശ്വിനും തിരിച്ചയച്ചു. പുരാനൊപ്പം ക്രുനാല്‍ പാണ്ഡ്യ (3) പുറത്താവാതെ നിന്നു. സന്ദീപിന്റെ സ്പെല്ലാണ് മത്സരത്തില്‍ നിര്‍ണായകമായത്. മൂന്ന് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് വീഴ്ത്തിയത്. അശ്വിന്‍, നന്ദ്രേ ബര്‍ഗര്‍, ചാഹല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

Follow Us:
Download App:
  • android
  • ios