Asianet News MalayalamAsianet News Malayalam

ധോണി ഇപ്പോഴും പറക്കാന്‍ മറിന്നിട്ടില്ല! 42 വയസിലും അവിശ്വസനീയ ഡൈവിംഗ് ക്യാച്ചുമായി ചെന്നൈയുടെ തല

ഫിറ്റ്‌നെസില്‍ വലിയ ശ്രദ്ധയാണ് ധോണിക്ക്. ഐപിഎല്ലിന് മുമ്പുതന്നെ ഇക്കാര്യം വ്യക്തമാണ്. അദ്ദേഹം എത്രത്തോളം ഫിറ്റാണെന്ന് ഇന്നൊരിക്കല്‍ കൂടി വ്യക്തമായി.

watch video ms dhoni took stunner in ipl against gujarat titans
Author
First Published Mar 26, 2024, 10:56 PM IST

ചെന്നൈ: നിലവില്‍ ഐപിഎല്ലിലെ പ്രായം കൂടിയ താരമാണ് എം എസ് ധോണി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന് 42 വയസായി. മിക്കവാറും ഈ ഐപിഎല്‍ സീസണ്‍ അദ്ദേഹത്തിന്റെ അവസാനത്തേതായിരിക്കുമെന്നാണ് പരക്കെയുളള വിശ്വാസം. അതിന് മുന്നോടിയായിട്ടാണ് അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം വച്ചുമാറിയതെന്നുള്ള സംസാരവുമുണ്ട്. പകരം ക്യാപ്റ്റനായത് യുവതാരം റുതുരാജ് ഗെയ്കവാദാണ്. അദ്ദേഹത്തെ പഠിപ്പിച്ച് എടുക്കേണ്ടതും ധോണിയുടെ ഉത്തരവാദിത്തമാണ്. 

ഫിറ്റ്‌നെസില്‍ വലിയ ശ്രദ്ധയാണ് ധോണിക്ക്. ഐപിഎല്ലിന് മുമ്പുതന്നെ ഇക്കാര്യം വ്യക്തമാണ്. അദ്ദേഹം എത്രത്തോളം ഫിറ്റാണെന്ന് ഇന്നൊരിക്കല്‍ കൂടി വ്യക്തമായി. ഗുജറാത്ത് ടൈറ്റന്‍സിന്റെ വിജയ് ശങ്കറെ (12) പുറത്താക്കാനെടുത്ത ക്യാച്ചാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒന്നാന്തരം ഡൈവിംഗ് ക്യാച്ച്. ഡാരില്‍ മിച്ചലിനായിരുന്നു വിക്കറ്റ്. തകര്‍പ്പന്‍ ഫീല്‍ഡിംഗിന്റെ വീഡിയോ കാണാം...

എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സാണ് നേടിയത്. ശിവം ദുെബ (51), റുതുരാജ് ഗെയ്കവാദ് (46), രചിന്‍ രവീന്ദ്ര (46) എന്നിവരുടെ ഇന്നിംഗ്‌സാണ് ചെന്നൈയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. റാഷിദ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു.

സഞ്ജുവിനെ പിന്നിലാക്കാന്‍ റുതുരാജ് ഇത്തിരികൂടി മൂക്കണം! റെക്കോര്‍ഡ് ഇപ്പോഴും മലയാളി താരത്തിന്റെ പോക്കറ്റില്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: രചിന്‍ രവീന്ദ്ര, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, സമീര്‍ റിസ്വി, രവീന്ദ്ര ജഡേജ, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മതീഷ പതിരാന.

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായി, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, സായ് കിഷോര്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ, സ്‌പെന്‍സര്‍ ജോണ്‍സണ്‍.

Follow Us:
Download App:
  • android
  • ios