Asianet News MalayalamAsianet News Malayalam

മാര്‍ഷ് പന്ത് കണ്ടതുമില്ല! നന്ദ്രേ ബര്‍ഗറുടെ മിന്നലില്‍ സ്റ്റംപ് പറന്നു; സ്റ്റേഡിയത്തെ നിശബ്ധമാക്കിയ വീഡിയോ

മറുപടി ബാറ്റിംഗില്‍ പവര്‍ പ്ലേയിക്കിടെ തന്നെ ഡല്‍ഹിക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. മിച്ചല്‍ മാര്‍ഷ് (23), റിക്കി ഭുയി (0) എന്നിവരെ നന്ദ്രേ ബര്‍ഗര്‍ പുറത്താക്കുകയായിരുന്നു.

watch video nandre burger bowled mitchell marsh with a stunner
Author
First Published Mar 28, 2024, 10:42 PM IST

ജയ്പൂര്‍: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 186 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ റിയാന്‍ പരാഗിന്റെ (45 പന്തില്‍ 84) കരുത്തില്‍ രാജസ്ഥാന്‍ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ആര്‍ അശ്വിന്‍ (19 പന്തില്‍ 29), ധ്രുവ് ജുറല്‍ (12 പന്തില്‍ 20) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ജയ്പൂര്‍, സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട രാജസ്ഥാന്‍ ബാറ്റിംഗിനെത്തുകയായിരുന്നു.

മറുപടി ബാറ്റിംഗില്‍ പവര്‍ പ്ലേയിക്കിടെ തന്നെ ഡല്‍ഹിക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. മിച്ചല്‍ മാര്‍ഷ് (23), റിക്കി ഭുയി (0) എന്നിവരെ നന്ദ്രേ ബര്‍ഗര്‍ പുറത്താക്കുകയായിരുന്നു. ഇതില്‍ മാര്‍ഷ് ബൗള്‍ഡാവുകയായിരുന്നു. അതും ഒരു തകര്‍പ്പന്‍ പന്തില്‍. ചുരുക്കം ഡല്‍ഹിയുടെ ഓസീസ് താരം പന്ത് കണ്ടത് പോലുമില്ല. മാര്‍ഷിന്റെ വിക്കറ്റ് പറക്കുന്ന വീഡിയോ കാണാം...

മോശം തുടക്കമായിരുന്നു രാജസ്ഥാന്. രണ്ടാം ഓവറിലാണ് യശസ്വി ജയ്‌സ്വാളിന്റെ (5) വിക്കറ്റ് നഷ്ടമാകുന്നത്. മുകേഷിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. മൂന്നാമതായി ക്രീസിലെത്തിയ സഞ്ജു തുടക്കത്തില്‍ ശ്രദ്ധിച്ചു. പിന്നീട് മുകേഷിനെതിരെ തുടര്‍ച്ചായായി മൂന്ന് ബൗണ്ടറികള്‍ നേടി. എന്നാല്‍ ആറാം ഓവറില്‍ ഖലീലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി സഞ്ജു (14) മടങ്ങി. എട്ടാം ഓവറില്‍ ബട്‌ലറും (11) മടങ്ങി. കുല്‍ദീപിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

ഇത്തവണ സഞ്ജുവിന് പിഴച്ചു! മികച്ച റെക്കോര്‍ഡ് ഉണ്ടായിട്ടും വിക്കറ്റ് കയ്യില്‍ കൊടുത്തു, നേട്ടം ഖലീലിന്

ബട്‌ലറിന് പിന്നാലെ ക്രീസിലെത്തിയത് ആര്‍ അശ്വിന്‍. സ്ഥാനക്കയറ്റം നേടിയെത്തിയ താരം കാമിയോ ഇന്നിംഗ്‌സ് കളിച്ചു. പരാഗിനൊപ്പം 54 റണ്‍സാണ് അശ്വിന്‍ കൂട്ടിചേര്‍ത്തത്. ആന്റിച്ച് നോര്‍ക്യക്കെതിരെ രണ്ട് സിക്‌സ് നേടാനും അശ്വിനായിരുന്നു. മൂന്ന് സിക്‌സ് ഉള്‍പ്പെടുന്നായിരുന്നു അശ്വിന്റെ ഇന്നിംഗ്‌സ്. അക്‌സറിന്റെ പന്തില്‍ ടിസ്റ്റന്‍ സ്റ്റബ്സിന് ക്യാച്ച്. തുടര്‍ന്നെത്തിയ ധ്രുവ് ജുറലും (12 പന്തില്‍ 20) നിര്‍ണായക സംഭാവന നല്‍കി. പരാഗിനൊപ്പം 52 റണ്‍സ് ചേര്‍ത്ത ശേഷമാണ ജുറല്‍ മടങ്ങിയത്. 

നോര്‍ക്യയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുടര്‍ന്നെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (7 പന്തില്‍ 14) ഫിനിഷിംഗ് ഗംഭീരമാക്കി. അവസാന ഓവറില്‍ നോര്‍ക്യക്കെതിരെ പരാഗ് 25 റണ്‍സാണ് നേടിയത്. ദക്ഷിണാഫ്രിക്കന്‍ താരത്തിനെതിരെ ആ ഓവറില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമാണ് പരാഗ് നേടിയത്. ഒന്നാകെ ആറ് സിക്‌സും ഏഴ് ഫോറും പരാഗിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios