അമ്പരപ്പിക്കുന്ന ക്യാച്ചുമായി മുഹമ്മദ് റിസ്‌വാന്‍! സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വീഡിയോ കാണാം
മത്സരത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
റാവല്‍പിണ്ടി: പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ പൊരുതുകയാണ് ബംഗ്ലാദേശ്. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 448നെതിരെ മൂന്നാം ദിനം മത്സരം പുരോഗമിക്കുമ്പോള്‍ മൂന്നിന് 148 എന്ന നിലയിലാണ് ബംഗ്ലാദേശ്. ഇപ്പോഴും 298 റണ്‍സ് പിറകിലാണ് ബംഗ്ലാദേശ്. ഖുറാം ഷഹ്‌സാദ് രണ്ട് വിക്കറ്റുകല്‍ വീഴ്ത്തി. നേരത്തെ മുഹമ്മദ് റിസ്‌വാന്‍ (171), സൗദ് ഷക്കീല്‍ (141) എന്നിവരുടെ ഇന്നിംഗ്‌സാണ് പാകിസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
മത്സരത്തില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതിലെ ഹീറോയും റിസ്‌വാന്‍ തന്നെ. ബംഗ്ലാദേശ് ഓപ്പണര്‍ സാകിര്‍ ഹസന്റെ പുറത്താക്കാനെടുത്ത ക്യാച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നസീം ഷായുടെ പന്തിലായിരുന്നു വിക്കറ്റ്. വീഡിയോ കാണാം...
സാക്കിറിന് പുറമെ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (16), മൊമിനുല്‍ ഹഖ് (50) എന്നിവരുടെ വിക്കറ്റുകളും ബാംഗ്ലാദേശിന് നഷ്ടമായി. ഷദ്മാന്‍ ഇസ്ലാം (64), മുഷ്ഫിഖുര്‍ റഹീം (5) എന്നിവരാണ് ക്രീസില്‍. നേരത്തെ മൂന്നിന് 16 എന്ന അവസ്ഥയില്‍ നിന്നാണ് പാകിസ്ഥാന്‍ മികച്ച സ്‌കോറിലെത്തുന്നത്. അബ്ദുള്ള ഷെഫീഖ് (2), ഷാന്‍ മസൂദ് (6), ബാബര്‍ അസം (0) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. പിന്നീട് സൈം അയൂബ് (56) ഷക്കീല്‍ സഖ്യം 98 റണ്‍സ് കൂട്ടിചേര്‍ത്തു. ഹസന്‍ മഹ്മൂദാണ് കൂട്ടുകെട്ട് പൊളിക്കുന്നത്.
അയൂബ് പുറത്ത്. തുടര്‍ന്ന് ഷക്കീല്‍ - റിസ്വാന്‍ സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് പാകിസ്ഥാനെ രക്ഷിക്കുന്നത്. ഇരുവരും 240 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് പാകിസ്ഥാന്റെ ഇന്നിംഗ്സില്‍ നട്ടെല്ലായതും. പിന്നാലെ ഷക്കീലിനെ മെഹിദി ഹസന്‍ മിറാസിന്റെ പന്തില്‍ ലിറ്റണ്‍ ദാസ് സ്റ്റംപ് ചെയ്ത് പുറത്താക്കി. 261 പന്തുകള്‍ നേരിട്ട താരം 9 ബൗണ്ടറികള്‍ നേടി. തുടര്‍ന്നെത്തിയ അഗ സല്‍മാന് (19) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ഷഹീന്‍ അഫ്രീദി (29) റിസ്വാന്‍ സഖ്യം പിന്നീട് 50 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിടെ സ്‌കോര്‍ 450ന് അടുത്തെത്തി.
പിന്നാലെ ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 239 പന്തുകള്‍ നേരിട്ട റിസ്വാന്‍ മൂന്ന് സിക്സും 11 ഫോറും നേടി. ബംഗ്ലാദേശിന് വേണ്ടി ഷൊറിഫുള്‍ ഇസ്ലാം, ഹസന്‍ മഹ്മൂദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഷാക്കിബ് അല്‍ ഹസന്‍, മെഹിദി ഹസന്‍ മിറാസ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.