ബംഗളൂരു ടെസ്റ്റിന് ശേഷം വിരമിക്കുമെന്ന് ലക്മല്‍ അറിയിച്ചിരുന്നു. 69 ടെസ്റ്റില്‍ നിന്ന് 170 വിക്കറ്റാണ് താരം വീഴ്ത്തിയത്. നിലവില്‍ ശ്രീലങ്കന്‍ നിരയിലെ മികച്ച പേസര്‍മാരില്‍ ഒരാളാണ് ലക്മല്‍. 

ബംഗളൂരു: കരിയറിലെ അവസാന ടെസ്റ്റ് മത്സരമാണ് ശ്രീലങ്കന്‍ പേസര്‍ സുരംഗ ലക്മല്‍ (Suranga Lakmal) കളിക്കുന്നത്. ബംഗളൂരു ടെസ്റ്റിന് ശേഷം വിരമിക്കുമെന്ന് ലക്മല്‍ അറിയിച്ചിരുന്നു. 69 ടെസ്റ്റില്‍ നിന്ന് 170 വിക്കറ്റാണ് താരം വീഴ്ത്തിയത്. നിലവില്‍ ശ്രീലങ്കന്‍ നിരയിലെ മികച്ച പേസര്‍മാരില്‍ ഒരാളാണ് ലക്മല്‍.

ബംഗളൂരു ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ് വീഴ്്ത്തിയ താരത്തിന് രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് വിരമിക്കല്‍ തീരുമാനമെടുത്തതെന്നും വിശ്വ ഫെര്‍ണാണ്ടോ, ലാഹിരു കുമാര, ദുഷ്മന്ത ചമീര, അഷിത ഫെര്‍ണാണ്ടോ, കശുന്‍ രജിത എന്നിവരെല്ലാം മികച്ച താരങ്ങളാണെന്നും ലക്മല്‍ പറഞ്ഞു.

ഇതിനിടെ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡും (Rahul Dravid) മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും (Virat Kohli) താരത്തിന് ആശംസയുമായെത്തി. ഇതിന്റെ വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ കാണാം...

Scroll to load tweet…

അതേസമയം, ശ്രീലങ്ക തോല്‍വിയുടെ വക്കിലാണ്. 446 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ലങ്ക ഇന്ന് സ്റ്റംപെടുക്കുമ്പോള്‍ ഒന്നിന് 28 എന്ന നിലയിലാണ്. ദിമുത് കരുണാരത്നെ (10), കുശാല്‍ മെന്‍ഡിസ് (16) എന്നിവരാണ് ക്രീസില്‍. ലാഹിരു തിരിമാനെ (0)യാണ് മടങ്ങിയത്. ജസ്പ്രിത് ബുമ്രയ്ക്കാണ് വിക്കറ്റ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ഒമ്പതിന് 303 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 

Scroll to load tweet…

ശ്രേയസ് അയ്യര്‍ (67), റിഷഭ് പന്ത് (50), രോഹിത് ശര്‍മ (46) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. പ്രവീണ്‍ ജയവിക്രമ ലങ്കയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തി. ലസിത് എംബുല്‍ഡെനിയക്ക് മൂന്ന് വിക്കറ്റുണ്ട്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 252നെതിരെ ശ്രീലങ്ക 109ന് പുറത്തായിരുന്നു. 

Scroll to load tweet…

143 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയത്. ജസ്പ്രിത് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.