Asianet News MalayalamAsianet News Malayalam

ഇത്രയധികം ചിരിച്ച് സഞ്ജുവിനെ കണ്ടിട്ടില്ല! രോഹിത്തിനും കുല്‍ദീപിനുമൊപ്പം തമാശ പങ്കുവച്ച് പൊട്ടിചിരിച്ച് താരം

സഞ്ജുവിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിേയഴ്‌സ് അഭിപ്രായം പങ്കുവച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളില്‍ സഞ്ജുവിന് തിളങ്ങാനാകുമെന്ന് ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി.

watch video sanju samson laughing with rohit sharma and kuldeep yadav
Author
First Published Dec 1, 2023, 11:36 PM IST

മുംബൈ: മലയാളി താരം സഞ്ജു സാംസണെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആരാധകര്‍ നിരാശയിലായിരുന്നു. ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ താരത്തെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നുള്ളതാണ് കാര്യം. അതിനിര്‍ത്ഥം ടി20 ലോകകപ്പിലും സഞ്ജു ഉണ്ടാവില്ലെന്ന സൂചനയാണ് സെലക്റ്റര്‍മാര്‍ നല്‍കുന്നത്. ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുത്താല്‍ മാത്രമെ സഞ്ജു ടി20 ലോകകപ്പ് ടീമില്‍ ഇടം പ്രതീക്ഷിക്കേണ്ടതുള്ളു. 

മാത്രമല്ല രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ മാത്രമാണ് സഞ്ജുവിനെ ഏകദിന ടീമില്‍ പോലും ഉള്‍പ്പടുത്തിയത്. അവര്‍ തിരിച്ചെത്തുമ്പോള്‍ സ്ഥാനമൊഴിയേണ്ടി വരും. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സഞ്ജുവിന്റെ ഒരു പഴയ വീഡിയോയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും സ്പിന്നര്‍ കുല്‍ദീപ് യാദവിനുമൊപ്പം തമാശ പറഞ്ഞ് ചിരിക്കുന്ന വീഡിയോയാണിത്. സഞ്ജുവിനെ ഇത്രയധികം ചിരിച്ച് മുമ്പൊന്നും കണ്ടിട്ടില്ലെന്നാണ് എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്. രോഹിത് പൊട്ടിചിരിക്കുന്നതും അവസാനം കുല്‍ദീപിനെ സഞ്ജു കെട്ടിപിടിക്കുന്നതും വീഡിയോയില്‍ കാണാം.... 

നേരത്തെ, സഞ്ജുവിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിേയഴ്‌സ് അഭിപ്രായം പങ്കുവച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ സാഹചര്യങ്ങളില്‍ സഞ്ജുവിന് തിളങ്ങാനാകുമെന്ന് ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''സഞ്ജു ടീമില്‍ ഉള്‍പ്പെട്ടത് മഹത്തായ കാര്യമാണ്. അദ്ദേഹത്തിന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റില്‍ ആസ്വദിക്കാന്‍ കഴിയും. ഇവിടെ അതിജീവിക്കാനുള്ള ടെക്‌നിക്ക് അദ്ദേഹത്തിന്റെ പക്കലുണ്ട്. ബൗണ്‍സും സ്വിങ്ങുമുള്ള പിച്ചാണ് ദക്ഷിണാഫ്രിക്കയിലേത്. എന്നാല്‍ സഞ്ജുവിനെ പോലെ ഒരാള്‍ക്ക് തിളങ്ങാന്‍ കഴിയുമെന്നാണ് വിശ്വാസം. മാത്രമല്ല, വിക്കറ്റ് കീപ്പിംഗില്‍ മറ്റൊരു സാധ്യത കൂടി ഇന്ത്യക്ക് ലഭിക്കും.'' ഡിവില്ലിയേഴ്‌സ് വ്യക്തമാക്കി. 

ഏകദിന ടീം: റുതുരാജ് ഗെയ്കവാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പടീധാര്‍, റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ദീപക് ചാഹര്‍.

സഞ്ജുവിനെ ഒഴിവാക്കാന്‍ വേണ്ടി നടത്തിയ നാടകം മാത്രം! ടി20 ടീമില്‍ നിന്ന് തഴഞ്ഞ തീരുമാനത്തില്‍ ആരാധക രോഷം
 

Latest Videos
Follow Us:
Download App:
  • android
  • ios