ഭിന്നശേഷിക്കാരനായ 11 വയസുകാരന്‍ മുഹമ്മദ് യാസീന്റെ ഒപ്പമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരിക്കുന്നത്.
പെരിന്തല്‍മണ്ണ: ഐപിഎല്ലിനുള്ള തയ്യാറെടുപ്പിലാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. നിലവില്‍ പെരിന്തല്‍മണ്ണ സ്റ്റേഡിയത്തില്‍ പരിശീലനത്തിലാണ് മലയാളി താരം. നല്ല സമയമാണിപ്പോള്‍ സഞ്ജുവിന്. അടുത്തിടെ ബിസിസിഐ സെന്‍ട്രല്‍ കരാറില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നു. ഒരു കോടി പ്രതിഫലം ലഭിക്കുന്ന സി ഗ്രേഡിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇനി ഐപിഎല്ലില്‍ നന്നായി കളിച്ച ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റുകയാണ് താരത്തിന്റെ ലക്ഷ്യം.
ഇതിനിടെ താരത്തിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുന്നത്. ഭിന്നശേഷിക്കാരനായ 11 വയസുകാരന്‍ മുഹമ്മദ് യാസീന്റെ ഒപ്പമുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരിക്കുന്നത്. യാസീന്‍ സഞ്ജുവിനെ നേരിട്ട് കാണണമെന്നും ക്രിക്കറ്റ് കളിക്കണമെന്നുമുള്ള ആഗ്രഹം വെളിപ്പെടുത്തിയിരുന്നു. ഇത് സഞ്ജുവിന്റെ ശ്രദ്ധയില്‍ പെടുകയും ചെയ്തു. പിന്നാലെ സഞ്ജു യാസീനെ നേരിട്ട് വീഡിയോ കോള്‍ ചെയ്യുകയും വിശേഷങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. അടുത്ത തവണ നാട്ടിലെത്തുമ്പോല്‍ കാണാമെന്നുള്ള ഉറപ്പും നല്‍കി. എന്തായാലും സഞ്ജു കുഞ്ഞുആരാധകന്റെ ആഗ്രഹം സാധിച്ചുകൊടുത്തു.
കാണുക മാത്രമല്ല, യാസീസനൊപ്പം ക്രിക്കറ്റ് കളിക്കുകയും ചെയ്തു സഞ്ജു. സഞ്ജു ബാറ്റെടുത്തപ്പോല്‍ യാസീന്‍ പന്തെറിഞ്ഞ് നല്‍കുകയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സഞ്ജുവിനെ പുകഴ്ത്തുകയാണ് ആരാധകര്‍. വീഡിയോ കാണാം...
ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സഞ്ജുവിനൊപ്പം നിരവധി യുവതാരങ്ങളുമുണ്ട്. ഇഷാന്‍ കിഷന്‍ ബിസിസിഐ കരാറില്‍ നിന്നും സെലക്ടര്‍മാരുടെ ഗുഡ് ബുക്കില്‍ നിന്നും പുറത്തായതോടെ ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സഞ്ജുവിന് സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിക്കേണ്ട അവസാന തീയതി മെയ് ഒന്നാണ്. അതുകൊണ്ട് തന്നെ ഐപിഎല്ലിലെ ആദ്യ ഘട്ട മത്സരങ്ങളാകും ടീം പ്രഖ്യാപനത്തില്‍ നിര്‍ണായകമാകുക.

