ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തിലാണ് ശ്രേയസ് കളിക്കുന്നത്. എന്നാല്‍ ഓര്‍ക്കാന്‍ അത്ര സുഖകമുള്ള തുടക്കമായിരുന്നില്ല താരത്തിന്. വ്യക്തിഗത സ്‌കോര്‍ 15ല്‍ നില്‍ക്കെ വാര്‍ണര്‍ നല്‍കിയ അവസരം ശ്രേയസ് നഷ്ടപ്പെടുത്തി.

മൊഹാലി: ഏഷ്യാ കപ്പിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. ഏഷ്യാ കപ്പില്‍ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷം താരം കളിച്ചിട്ടില്ല. ഇതില്‍ പാകിസ്ഥാനെതിരെ മാത്രമാണ് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതും. നേപ്പാളിനെതിരെ കളിച്ചെങ്കിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. പിന്നീട് സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്ക് മുമ്പായി താരത്തിന് പുറം വേദന അനുഭവപ്പെടുകയായിയുന്നു. തുടര്‍ന്ന് ഏഷ്യാ കപ്പിലെ ഒരു മത്സരത്തില്‍ പോലും താരം കളിച്ചതുമില്ല. 

ഇപ്പോള്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തിലാണ് ശ്രേയസ് കളിക്കുന്നത്. എന്നാല്‍ ഓര്‍ക്കാന്‍ അത്ര സുഖകമുള്ള തുടക്കമായിരുന്നില്ല താരത്തിന്. വ്യക്തിഗത സ്‌കോര്‍ 15ല്‍ നില്‍ക്കെ വാര്‍ണര്‍ നല്‍കിയ അവസരം ശ്രേയസ് നഷ്ടപ്പെടുത്തി. അതും വളരെ അനായാസ ചാന്‍സ്. മിഡ് ഓഫില്‍ ക്യാച്ചെടുക്കാന്‍ ശ്രേയസ് ശ്രമിച്ചെങ്കിലും കൈവിട്ട് പോയി. പിന്നീട് സ്വന്തം റണ്‍സിനോട് 37 റണ്‍സ് കൂടി കൂട്ടിചേര്‍ത്താണ് വാര്‍ണര്‍ മടങ്ങിയത്. ശ്രേയസ് കൈവിട്ട ക്യാച്ച് കാണാം... 

Scroll to load tweet…

ഏകദിന ലോകകപ്പിന് മുമ്പുള്ള കടുത്ത പരീക്ഷയാണ് ഇരു ടീമുകള്‍ക്കും. ഏഷ്യാ കപ്പ് കിരീട നേട്ടത്തിന്റെ തിളക്കവുമായാണ്് ഇന്ത്യ ഇറങ്ങുന്നത്. ഓസ്‌ട്രേലിയയാവട്ടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര 3-2ന് പരാജയപ്പെട്ടിരുന്നു. മൂന്ന് ഏകദിനങ്ങളാണ് പമ്പരയിലുള്ളത്.

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇന്‍ഗ്ലിസ്, മാര്‍കസ് സ്‌റ്റോയിനിസ്, മാത്യൂ ഷോര്‍ട്ട്, പാറ്റ് കമ്മിന്‍സ്, സീന്‍ അബോട്ട്, ആഡം സാംപ. 

മുഹമ്മദ് ഷമിക്ക് പരിക്ക്? ലോകകപ്പില്‍ മുന്നില്‍ നില്‍ക്കെ ആരാധകര്‍ക്ക് ആശങ്ക; പിന്നീട് അതിഗംഭീര തിരിച്ചുവരവ്

ഇന്ത്യ: ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ താക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി.