അഫ്ഗാനിസ്ഥാന്‍ എ ടീമിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ 15കാരന്‍ വൈഭവ് സൂര്യവംശി അവിശ്വസനീയമായ ഡൈവിംഗ് ക്യാച്ചിലൂടെ ശ്രദ്ധേയനായി. ഫീല്‍ഡിംഗിലെ ഈ അത്ഭുത പ്രകടനത്തിന് മുന്‍പ്, ബാറ്റിംഗിലും താരം തിളങ്ങി, 28 പന്തില്‍ 38 റണ്‍സ് നേടി.

ദംബുള്ള: അഫ്ഗാനിസ്ഥാന്‍ എ ടീമിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ ബാറ്റിംഗില്‍ മാത്രമല്ല, ഫീല്‍ഡിംഗിലും അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ഇന്ത്യയുടെ 15 വയസ്സുകാരന്‍ യുവതാരം വൈഭവ് സൂര്യവംശി. മത്സരത്തിനിടയില്‍ താരം എടുത്ത അവിശ്വസനീയമായ ഒരു ഡൈവിംഗ് ക്യാച്ചിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്‌സിന്റെ ആറാം ഓവറിലായിരുന്നു കളിയിലെ ഏറ്റവും മികച്ച ഈ നിമിഷം പിറന്നത്. ഇന്ത്യന്‍ ബൗളര്‍ അന്‍ഷുല്‍ കംബോജ് എറിഞ്ഞ പന്ത് അഫ്ഗാന്‍ താരം ഖാലിദ് താനിപാല്‍ ലെഗ് സൈഡിലേക്ക് അടിച്ചു. ഷോര്‍ട്ട് മിഡ്-വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സൂര്യവംശിയുടെ കൈകളിലേക്കാണ് പന്ത് എത്തിയത്. എന്നാല്‍ ആദ്യ ശ്രമത്തില്‍ താരത്തിന് പന്ത് കൃത്യമായി കൈപ്പിടിയിലൊതുക്കാന്‍ സാധിച്ചില്ല. കൈവിട്ടുപോയ പന്ത് നിലത്തു വീഴുന്നതിന് തൊട്ടുമുമ്പ്, ഒട്ടും ആത്മവിശ്വാസം ചോരാതെ വായുവില്‍ വശത്തേക്ക് ഡൈവ് ചെയ്ത് സൂര്യവംശി തന്റെ വലതുകൈപ്പത്തിക്കുള്ളില്‍ പന്ത് ഒതുക്കുകയായിരുന്നു. വീഡീയോ...

Scroll to load tweet…

അവിശ്വസനീയ ക്യാച്ചില്‍ 13 റണ്‍സെടുത്ത താനിപാല്‍ പുറത്താവുകയും ചെയ്തു. ബിസിസിഐ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ച ഈ വീഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.

ഭാഗ്യത്തിന്റെ അകമ്പടിയോടെ ബാറ്റിംഗ് പ്രകടനം

ഫീല്‍ഡിംഗില്‍ തിളങ്ങുന്നതിന് മുന്‍പ് ബാറ്റിംഗിലും സൂര്യവംശി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയിരുന്നു. എന്നാല്‍ ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ താരം കുറച്ചധികം ഭാഗ്യത്തിന്റെ പിന്തുണയോടെയാണ് മുന്നോട്ട് പോയത്. വ്യക്തിഗത സ്‌കോര്‍ പൂജ്യത്തില്‍ നില്‍ക്കെ പോയിന്റില്‍ വെച്ച് നല്‍കിയ ക്യാച്ച് ഫീല്‍ഡര്‍ നഷ്ടമാക്കുകയായിരുന്നു. ഇതിന് ശേഷം രണ്ട് തവണ കൂടി അഫ്ഗാന്‍ ഫീല്‍ഡര്‍മാര്‍ സൂര്യവംശിയുടെ ക്യാച്ചുകള്‍ കൈവിട്ടു. ഈ ജീവനദാനങ്ങള്‍ പരമാവധി മുതലെടുത്ത താരം 28 പന്തില്‍ 4 ഫോറുകളും 2 സിക്‌സറുകളും അടക്കം 38 റണ്‍സ് അടിച്ചുകൂട്ടി.

YouTube video player