രണ്ടാം ദിനം സെഞ്ചുറിക്കായി കാത്തു നിന്ന ആരാധകരെ നിരാശരാക്കാതെ തന്‍റെ ടെസ്റ്റ് കരിയറിലെ 29-ാം സെഞ്ചുറി കുറിച്ച വിരാട് കോലിയാണ് ഇന്ത്യക്ക് സന്തോഷിക്കാന്‍ വക നല്‍കിയത്. എന്നാല്‍ സെഞ്ചുറിക്ക് പിന്നാലെ കോലി റണ്ണൗട്ടായത് ഇന്ത്യക്ക് നിരാശയായി.
പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാംക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 438 റൺസിന് പുറത്ത്. രണ്ടാം ദിവസം നാല് വിക്കറ്റിന് 288 റൺസ് എന്ന നിലയിൽ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്ക് വേണ്ടി വിരാട് കോലി സെഞ്ച്വറി തികച്ചു. കോലി 121 റൺസെടുത്ത് പുറത്തായപ്പോള്‍ രവീന്ദ്ര ജഡേജയും അശ്വിനും അര്‍ധസെഞ്ചുറി നേടി. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷന്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തി.
മറുപടി ബാറ്റിംഗില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സെന്ന നിലയിലാണ്. 37 റണ്‍സോടെ ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റും 14 റണ്‍സുമായി കിര്‍ക് മക്കെന്‍സിയും ക്രീസില്‍. 33 റണ്‍സെടുത്ത ടാഗ്‌നരെയ്ന്‍ ചന്ദര്‍പോളിന്‍റെ വിക്കറ്റാണ് വിന്‍ഡീസിന് നഷ്ടമായത്. ജഡേജക്കാണ് വിക്കറ്റ്.
രണ്ടാം ദിനം സെഞ്ചുറിക്കായി കാത്തു നിന്ന ആരാധകരെ നിരാശരാക്കാതെ തന്‍റെ ടെസ്റ്റ് കരിയറിലെ 29-ാം സെഞ്ചുറി കുറിച്ച വിരാട് കോലിയാണ് ഇന്ത്യക്ക് സന്തോഷിക്കാന്‍ വക നല്‍കിയത്. എന്നാല്‍ സെഞ്ചുറിക്ക് പിന്നാലെ കോലി റണ്ണൗട്ടായത് ഇന്ത്യക്ക് നിരാശയായി. 206 പന്തില്‍ 121 റണ്‍സടിച്ച കോലി അല്‍സാരി ജോസഫിന്‍റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാവുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ജഡേജക്കൊപ്പം 159 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് കോലി പുറത്തായത്.
കോലിക്ക് പിന്നാലെ രവീന്ദ്ര ജഡേജയെയും(61) ഇഷാന്‍ കിഷനെയും(25) ഹോള്‍ഡര്‍ മടക്കി. വാലറ്റക്കാരെ കൂട്ടുപിടിച്ച് അശ്വിന്ർ(56) അര്‍ധസെഞ്ചുറി തികച്ചതോടെ ഇന്ത്യ 400 കടന്നു. അശ്വിനെ കെമര്‍ റോച്ച് ബൗള്‍ഡാക്കുകയും സിറാജിനെയും(0) ഉനദ്ഘട്ടിനെയും(7) വാറിക്കന്‍ വീഴ്ത്തുകയും ചെയ്തതോടെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു. വിന്‍ഡീസിനായി കെമാർ റോച്ചും ജോമെൽ വാരികാനും മൂന്ന് വിക്കറ്റ് വീതവും ഹോൾഡർ രണ്ട് വിക്കറ്റും നേടി.
കോലി ഇരട്ട സെഞ്ചുറി ആഗ്രഹിച്ചിരുന്നു? പുറത്താവുമ്പോള്‍ ദേഷ്യവും നിരാശയും പ്രകടം - വീഡിയോ
മറുപടി ബാറ്റിംഗ് തുടങ്ങിയ വിൻഡീസിന് ടാഗ്‌നരെയ്ന്‍ ചന്ദര്‍പോളും ബ്രാത്ത്‌വെയ്റ്റും ചേര്‍ന്ന് 71 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടിലൂടെ നല്ല തുടക്കമിട്ടു. ചന്ദര്‍പോളിനെ(33) അശ്വിന്‍റെ കൈകളിലെത്തിച്ച ജഡേയജയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.
