Asianet News MalayalamAsianet News Malayalam

WI vs IRE : കൊവിഡ്; വെസ്റ്റ് ഇന്‍ഡീസ്-അയർലന്‍ഡ് ഏകദിന പരമ്പര പുനക്രമീകരിച്ചു

ടീമുകളുടെ മടക്കയാത്രയെ ബാധിക്കാതിരിക്കാന്‍ ഒരു ടി20 മത്സരം ഉപേക്ഷിക്കാനും തീരുമാനമായി

West Indies vs Ireland ODIs resheduled due to Covid 19
Author
Sabina Park, First Published Jan 12, 2022, 8:09 AM IST

കിംഗ്‍സ്റ്റണ്‍: കൊവിഡ് വ്യാപനത്തെ (Covid-19) തുടർന്ന് വെസ്റ്റ് ഇന്‍ഡീസ്-അയർലന്‍ഡ് ഏകദിന പരമ്പരയുടെ (Ireland tour of West Indies 2022) തിയതികളില്‍ അപ്രതീക്ഷിത മാറ്റം. രണ്ടാം ഏകദിനത്തിന് (West Indies vs Ireland 2nd ODI) മുമ്പ് അയർലന്‍ഡ് സ്ക്വാഡില്‍ (Ireland Men's Cricket Team) അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും താരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് മത്സരങ്ങള്‍ പുനക്രമീകരിച്ചത്. രണ്ടാം ഏകദിനം ജനുവരി 11നായിരുന്നു നടക്കേണ്ടിയിരുന്നത്. 

രണ്ടാം ഏകദിനം വ്യാഴാഴ്ചയും (ജനുവരി 13) മൂന്നാമത്തെയും അവസാനത്തേയും മത്സരം ഞായറാഴ്ചയും (ജനുവരി 16) സബീന പാർക്കില്‍ നടക്കും. ഐസിസി ഏകദിന സൂപ്പർ ലീഗിന്‍റെ ഭാഗമായാണ് വിന്‍ഡീസ്-അയർലന്‍ഡ് ഏകദിന പരമ്പര നടക്കുന്നത്. 2023ലെ ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള അവസരമാണ് ടീമുകള്‍ക്ക് മുന്നിലുള്ളത്. ടീമുകളുടെ മടക്കയാത്രയെ ബാധിക്കാതിരിക്കാന്‍ ഒരു ടി20 മത്സരം ഉപേക്ഷിക്കാനും തീരുമാനമായി. 

ആദ്യ ഏകദിനത്തില്‍ 24 റണ്‍സിന് വിജയിച്ച വിന്‍ഡീസ് പരമ്പരയില്‍ 1-0ന് മുന്നിലാണ്. സബീന പാർക്കില്‍ ആദ്യം ബാറ്റ് ചെയ്ത കരീബിയന്‍ സംഘം 93 റണ്‍സെടുത്ത ഷമർ ബ്രൂക്ക്സിന്‍റെയും 69 റണ്‍സ് നേടിയ നായകന്‍ കീറോണ്‍ പൊള്ളാർഡിന്‍റേയും കരുത്തില്‍ 48.5 ഓവറില്‍ 269 റണ്‍സെടുത്തു. അയർലന്‍ഡിനായി നായകന്‍ ആന്‍ഡ്രൂവും(71), ഹാരി ടെക്റ്ററും(53) അർധ സെഞ്ചുറി നേടിയെങ്കിലും പോരാട്ടം 245ല്‍ അവസാനിച്ചു. അല്‍സാരി ജോസഫും റൊമാരിയോ ഷെപ്പേഡും മൂന്ന് വീതവും ഒഡീന്‍ സ്‍മിത്ത് രണ്ടും വിക്കറ്റ് സ്വന്തമാക്കി. 

SA vs IND : എന്തിനാണ് ഏന്തിവലിഞ്ഞ് ബാറ്റ് വയ്ക്കുന്നത്; മായങ്ക് അഗർവാളിനെ പൊരിച്ച് സുനില്‍ ഗാവസ്‍കർ

Follow Us:
Download App:
  • android
  • ios