2022ല്‍ ഏകദിന ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിച്ച രണ്ട് താരങ്ങളാണ് സഞ്ജുവും ശ്രേയസും. ഈ വര്‍ഷം ഒമ്പത് ഇന്നിംഗ്‌സുകളില്‍ 458 റണ്‍സാണ് ശ്രയസ് നേടിയത്.

റാഞ്ചി: ഇന്ത്യന്‍ ടീമില്‍ അകത്തും പുറത്തുമായി കഴിയുന്ന താരങ്ങളാണ് ശ്രേയസ് അയ്യരും സഞ്ജു സാംസണും. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുമ്പോള്‍ മാത്രമെ ഇരുവരേയും ഇന്ത്യന്‍ ജേഴ്‌സിയില്‍ കാണാറുള്ളൂ. ശ്രേയസ് അയ്യരെ ഏകദിനത്തില്‍ സ്ഥിരം സാന്നിധ്യമാണ്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ അവസരം നന്നേ കുറവാണ്. സഞ്ജുവിന് രണ്ട് ഫോര്‍മാറ്റിലും പരിഗണന വളരെ കുറവാണ്. അടുത്തകാലത്ത് കുഞ്ഞന്‍ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ മലയാളി താരത്തെ കളിപ്പിച്ചിന്നു. 

2022ല്‍ ഏകദിന ക്രിക്കറ്റില്‍ സ്ഥിരതയോടെ കളിച്ച രണ്ട് താരങ്ങളാണ് സഞ്ജുവും ശ്രേയസും. ഈ വര്‍ഷം ഒമ്പത് ഇന്നിംഗ്‌സുകളില്‍ 458 റണ്‍സാണ് ശ്രയസ് നേടിയത്. ഇതില്‍ ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. കഴിഞ്ഞ ദിവസം ദക്ഷണാഫ്രിക്കയ്‌ക്കെതിരെ നേടിയ 113 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

സന്നാഹമത്സരത്തില്‍ നിന്ന് വിശ്രമമെടുത്ത കോലിക്ക് ആശാന്‍ ദ്രാവിഡിന്‍റെ സ്പെഷ്യല്‍ ക്ലാസ്-വീഡിയോ

സഞ്ജുവിന്റെ ഈ വര്‍ഷത്തെ പ്രകടനം നോക്കുമ്പോള്‍ അറിയാം, അദ്ദേഹം മറ്റൊരു തലത്തിലേക്ക് വളര്‍ന്നുകഴിഞ്ഞു. ഈ വര്‍ഷം ഏഴ് ഏകദിന ഇന്നിംഗ്‌സില്‍ നിന്ന് 246 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ നാല് തവണയും സഞ്ജുവിനെ പുറത്താക്കാന്‍ എതിര്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിട്ടില്ല. രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടാനും സഞ്ജുവിനായി. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ നേടിയ 86 റണ്‍സാണ് സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. സിംബാബ്‌വെ പര്യടനത്തില്‍ ഒരിക്കല്‍ 54 റണ്‍സും സഞ്ജു നേടിയിരുന്നു. ഇവ രണ്ടുമാണ് സഞ്ജുവിന്റെ അര്‍ധ സെഞ്ചുറികള്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ 36 പന്തില്‍ 30 റണ്‍സാണ് സഞ്ജു നേടിയത്. പക്വതയോടെ കളിച്ച 27കാരന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. പിന്നാലെ വിരേന്ദര്‍ സെവാഗ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ സഞ്ജുവിനെ പുകഴ്ത്തി രംഗത്തെത്തി.

സ്മൃതിയെ മറികടന്ന് ചരിത്രനേട്ടവുമായി ഹര്‍മന്‍പ്രീത്; സെപ്റ്റംബറിലെ ഐസിസി വനിതാ താരം

സ്ഥിരതയോടെയുള്ള പ്രകടനം പുറത്തെടുത്തിട്ടു. സഞ്ജുവിന് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ല. ശ്രേയസ് ആവട്ടെ സ്റ്റാന്‍ഡ് ബൈ താരമായിട്ടാണ് ടീമിലെത്തിയത്. ഇരുവരും ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യയുടെ മുതല്‍കൂട്ടാകുമെന്നാണ് സെലക്റ്റര്‍മാരുടെ കണക്കുകൂട്ടല്‍.

അടുത്ത ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിക്കെ സീനിയര്‍ താരങ്ങളും യുവാക്കളും അടങ്ങുന്ന മികച്ച ടീമിനെ ഒരുക്കിയെടുക്കാനാണ് ഇന്ത്യന്‍ സെലക്റ്റര്‍മാരും ശ്രമിക്കുന്നത്.