ഗ്രൗണ്ടിൽ ഹാരിസ് റൗഫിനെ തൂക്കിയടിച്ച് ഹിറ്റ്മാന്‍; ഗ്യാലറിയിൽ ആരാധകന്‍റെ കരണം പുകച്ച് വനിതാ പൊലീസ് -വീഡിയോ
വീഡിയോക്ക് താഴെ സമ്മിശ്ര പ്രതികരണമാണ് ആരാധകര്‍ കമന്‍റായി രേഖപ്പെടുത്തുന്നത്. എന്ത് പറഞ്ഞതായാലും വനിതാ പോലീസ് ആരാധകന്‍റെ കരണത്തടിക്കാന്‍ പാടില്ലായിരുന്നുവെന്നും തിരിച്ചടിച്ചത് നന്നായി എന്നും ചിലര്‍ മറുപടി നല്‍കുമ്പോള്‍ അയാള്‍ക്ക് അടി കൊള്ളേണ്ടത് തന്നെയാിരുന്നു എന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തില്‍ പാക് പേസര്‍ ഹാരിസ് റൗഫിനെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഗ്രൗണ്ടില്‍ സിക്സര്‍ പറത്തുന്നതിനിടെ ഗ്യാലറിയില്‍ ആരാധകന്‍റെ കരണത്തടിച്ച് വനിതാ പോലീസ്. ഇന്ത്യാ-പാക് മത്സരത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുന്ന വീഡിയോയിലാണ് വനിതാ പൊലീസ് ആരാധകന്‍റെ കരണത്തടിക്കുന്നതും ആരാധകന്‍ തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതും കാണാനാകുക. വനിതാ പൊലീസ് ആരാധകന്‍റെ കരണത്തടിക്കാന്‍ കാരണമെന്താണെന്ന് വ്യക്തമല്ല.
ആരാധകര്‍ ഇരിക്കുന്നതിന് സമീപത്തുകൂടെ നടന്നു നീങ്ങുന്ന വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ പെട്ടെന്ന് തിരിഞ്ഞ് ആരാധകനോട് ദേഷ്യപ്പെടുന്നതും പൊടുന്നനെ കരണത്തടിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. ആരാധകന്‍ എന്തോ പറഞ്ഞതിന്‍റെ പേരിലാണ് പെട്ടെന്ന് വനിതാ പൊലീസ് തിരിഞ്ഞ് കരണത്തടിക്കുന്നത് എന്നാണ് മനിലാവുന്നത്. എന്നാല്‍ കരണത്ത് അടി കിട്ടിയതിന് പിന്നാലെ ആരാധകന്‍ വനിതാ പോലീസിനെ തിരിച്ചടിക്കാന്‍ ശ്രമിക്കുന്നതും സമീപിത്തിരിക്കുന്നവര്‍ ഇത് തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. തിരിച്ചടിക്കാന്‍ ശ്രമിച്ച ആരാധകനുനേര്‍ക്ക് വനിതാ പോലീസ് ദേഷ്യത്തോടെ വരുന്നതും വീഡിയോയില്‍ കാണാം.
വീഡിയോക്ക് താഴെ സമ്മിശ്ര പ്രതികരണമാണ് ആരാധകര്‍ കമന്‍റായി രേഖപ്പെടുത്തുന്നത്. എന്ത് പറഞ്ഞതായാലും വനിതാ പോലീസ് ആരാധകന്‍റെ കരണത്തടിക്കാന്‍ പാടില്ലായിരുന്നുവെന്നും തിരിച്ചടിച്ചത് നന്നായി എന്നും ചിലര്‍ മറുപടി നല്‍കുമ്പോള്‍ അയാള്‍ക്ക് അടി കൊള്ളേണ്ടത് തന്നെയാിരുന്നു എന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ഇന്ത്യന്‍ പൊലിസില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനാവില്ലല്ലോ എന്ന് മറ്റ് ചിലര്‍ പറയുന്നു. ആരാധകന്‍ ചിലപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഫാന്‍ ആയിരിക്കുമെന്നാണ് മറ്റ് ചിലര്‍ പറയുന്നത്.
ലോകകപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 42.5 ഓവറില്‍ 191 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമായിരുന്നു പാകിസ്ഥാന്‍റെ ടോപ് സ്കോറര്‍.മറുപടി ബാറ്റിംഗില്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും(63 പന്തില്‍ 86), ശ്രേയസ് അയ്യരും(62 പന്തില്‍ 53) ചേര്‍ന്ന് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. കെ എല്‍ രാഹുല്‍(29 പന്തില്‍ 19) ശ്രേയസിനൊപ്പം പുറത്താകാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക