ഈ ജയ്‌സ്വാളിനെ എങ്ങനെ ഓപ്പണറാക്കും? കണക്കുകള്‍ മോശം! സഞ്ജുവിന് ടി20 ലോകകപ്പില്‍ കൂടുതല്‍ സാധ്യത തെളിയുന്നു

മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ സെഞ്ചുറിയാണ് (60 പന്തില്‍ 104) ജയ്‌സ്വാളിന്റെ ഉയര്‍ന്ന സ്‌കോര്‍. പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 67 റണ്‍സും ജയ്‌സ്വാള്‍ നേടി.

yashasvi jaiswal recent performance worries india and rajasthan royals

ഗുവാഹത്തി: ഐപിഎല്ലില്‍ ഇപ്പോഴും സ്വതസിദ്ധമായ ശൈലിയിലേക്ക് ഉയരാന്‍ രാജസ്ഥാന്‍ റോയല്‍സ് താരം യശസ്വി ജയ്സ്വാളിന് സാധിച്ചിട്ടില്ല. പഞ്ചാബ് കിംഗ്‌സിനെതിരായ അവസാന മത്സരത്തില്‍ കേവലം നാല് റണ്‍സിനാണ് ജയ്‌സ്വാള്‍ മടങ്ങിയത്. ജയ്‌സ്വാളിന്റെ മോശം ഫോം രാജസ്ഥാനെ മാത്രമല്ല വലയ്ക്കുന്നത്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരമാണ് അദ്ദേഹം. അതും ഓപ്പണറായി പരിഗണിക്കപ്പെടുന്ന താരം. ഇടങ്കയ്യന്റെ ഫോം രോഹിത് ശര്‍മയ്ക്കും സംഘത്തിലും തെല്ലൊന്നുമല്ല ആശങ്കയുണ്ടാക്കുന്നത്.

മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ സെഞ്ചുറിയാണ് (60 പന്തില്‍ 104) ജയ്‌സ്വാളിന്റെ ഉയര്‍ന്ന സ്‌കോര്‍. പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 67 റണ്‍സും ജയ്‌സ്വാള്‍ നേടി. മറ്റൊരു മത്സരത്തിലും ജയ്‌സ്വാളിന് 30നപ്പുറമുള്ള റണ്‍സ് നേടാന്‍ സാധിച്ചിരുന്നില്ല. സെഞ്ചുറിക്ക് മുമ്പ് 24, 5, 10, 0, 24, 39, 19 എന്നിങ്ങനെയായിരുന്നു ജയ്‌സ്വാളിന്റെ സ്‌കോറുകള്‍. പിന്നീട് സെഞ്ചുറി. ആ പ്രകടനത്തെ തുടര്‍ന്നാണ് ജയ്‌സ്വാളിന് ലോകകപ്പ് ടീമിലേക്കുള്ള വിളി വരുന്നതും. 

തോല്‍വിക്ക് പിന്നാലെ സഞ്ജു സാംസണ് തിരിച്ചടി! ക്യാപ്റ്റനെ വീഴ്ത്തിയത് റിയാന്‍ പരാഗിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്

തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളില്‍ 24, 67 എന്നിങ്ങനെയായിരുന്നു ജയ്‌സ്വാളിന്റെ സ്‌കോറുകള്‍. അവസാന മൂന്ന് മത്സരങ്ങളില്‍ 4, 24, 4 എന്നിങ്ങനെയുള്ള സ്‌കോറുകള്‍ക്ക് ജയ്‌സ്വാള്‍ പുറത്തായി. മാത്രമല്ല, ഐപിഎല്ലിഎല്ലില്‍ ഇടങ്കയ്യന്‍ ബൗളര്‍മാര്‍ക്കെതിരെ താരത്തിന്റെ റെക്കോഡും മോശമാണ്. ഇടങ്കയ്യന്മാര്‍ക്കെതിരെ ഇതുവരെ 99 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ആറ് തവണ പുറത്താവുകയും ചെയ്തു. 16.50 ശരാശരി മാത്രമാണ് ജയ്‌സ്വാളിനുള്ളത്.

ടി20 ലോകകപ്പില്‍ ആരൊക്കെ ഓപ്പണറാവണം എന്നുള്ള കാര്യത്തില്‍ ചര്‍ച്ച നടക്കുമ്പോഴാണ് ജയ്‌സ്വാള്‍ മോശം ഫോം തുടരുന്നത്. രോഹിത് ശര്‍മയ്‌ക്കൊപ്പം ജയ്‌സ്വാളിനെ കളിപ്പിക്കാനായിരുന്നു ടീം മാനേജ്‌മെന്റിന്റെ പദ്ധതി. അതുമല്ലെങ്കില്‍ രോഹിത് - വിരാട് കോലി സഖ്യം ഓപ്പണ്‍ ചെയ്യണം. എന്നാലിപ്പോള്‍ ടീം മാനേജ്‌മെന്റിന് തലവേദന ആയിരിക്കുകയാണ് ജയ്‌സ്വാളിന്റെ ഫോം. ഇതോടെ കോലി - രോഹിത് സഖ്യത്തെ ഓപ്പണാക്കേണ്ട സാഹചര്യമാണ് ഉരുത്തിരിയിരുന്നത്.

ടോസ് മുതല്‍ പിഴവോട് പിഴവ്! രാജസ്ഥാന്‍ റോയല്‍സ് തോല്‍ക്കാനുണ്ടായ അഞ്ച് കാരണങ്ങള്‍; സഞ്ജു സാംസണും അടിതെറ്റി 

കോലി - രോഹിത് സഖ്യമാണ് ഓപ്പണ്‍ ചെയ്യുന്നതെങ്കില്‍ മലയാളിതാരം സഞ്ജു സാംസണ് ഇടം കണ്ടെത്താന്‍ പ്രയാസം ആവില്ല. മൂന്നാമനായി സൂര്യകുമാര്‍ യാദവ് കളിക്കും. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി വന്നാല്‍ പോലും സഞ്ജു ബാറ്റര്‍ മാത്രമായി നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ കളിക്കും. ജയ്‌സ്വാള്‍ ഫോമിലേക്ക് തിരിച്ചെത്തിയാല്‍ രാജസ്ഥാനും ടീം ഇന്ത്യക്കും നല്ലത്. 

Latest Videos
Follow Us:
Download App:
  • android
  • ios