ഓപ്പണിംഗിലാണ് ഇന്ത്യന്‍ ടീമില്‍ മാറ്റം പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരത്തില്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും നിരാശപ്പെടുത്തിയതിനാല്‍ രണ്ടാം മത്സരത്തില്‍ കിഷന് വിശ്രമം നല്‍കി യശസ്വി ജയ്‌സ്വാളിന് ടി20 അരങ്ങേറ്റത്തിന് അവസരം നല്‍കുമെന്നാണ് കരുതുന്നത്.

ഗയാന: വെസ്റ്റ് ഇന്‍ഡീസെനിതാരയ രണ്ടാം ടി20ക്ക് ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍ ടീമില്‍ ആരൊക്കെ ഇടം പിടിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ആദ്യ മത്സരത്തില്‍ ഫിനിഷറായി ഇറങ്ങി റണ്ണൗട്ടായി പുറത്തായെങ്കിലും മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ ഇലവനില്‍ തുടരുമെന്നാണ് കരുതുന്നത്. ആദ്യ ടി20യില്‍ സഞ്ജു ആറാം നമ്പറിലാണ് ബാറ്റിംഗിനിറങ്ങിയത്.

ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് രണ്ടാം ടി20 മത്സരം നടക്കുന്നത്. ആദ്യ ടി20യിലേതു പോലെ സ്ലോ പിച്ചായിരിക്കും ഇവിടെയും ഇരു ടീമുകളെയും കാത്തിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ വലിയ സ്കോര്‍ പിറക്കാന്‍ സാധ്യതയില്ല. സ്സോ പിച്ചില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരുമായി തന്നെയായിരിക്കും ഇറങ്ങുക.

ഓപ്പണിംഗിലാണ് ഇന്ത്യന്‍ ടീമില്‍ മാറ്റം പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരത്തില്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും നിരാശപ്പെടുത്തിയതിനാല്‍ രണ്ടാം മത്സരത്തില്‍ കിഷന് വിശ്രമം നല്‍കി യശസ്വി ജയ്‌സ്വാളിന് ടി20 അരങ്ങേറ്റത്തിന് അവസരം നല്‍കുമെന്നാണ് കരുതുന്നത്. ഏഷ്യാ കപ്പിന് മുമ്പ് ഗില്ലിന് ഫോം വീണ്ടെടുക്കാന്‍ അവസരം നല്‍കുന്നതിനാണ് ഓപ്പണറായി നിലനിര്‍ത്തുന്നത്. മാത്രമല്ല, ജയ്‌സ്വാള്‍ വരുമ്പോള്‍ ഇടം കൈ-വലം കൈ ഓപ്പണിംഗ് സഖ്യത്തെ നിലനിര്‍ത്താനും കഴിയും.

നോക്കൗട്ട് മത്സരങ്ങളില്‍ രോഹിത് പരാജയം, വിമര്‍ശനവുമായി മുന്‍ പാക് നായകന്‍

സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാകും തുടര്‍ന്നിറങ്ങുക. ഇഷാന്‍ കിഷന്‍ ഇല്ലെങ്കില്‍ സഞ്ജു നാളെ ഫിനിഷറായും വിക്കറ്റ് കീപ്പറായും ഇറങ്ങും. ആദ്യ മത്സരത്തില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും നിരാശപ്പെടുത്തിയ അക്സര്‍ പട്ടേല്‍ തുടരുമെങ്കിലും കുല്‍ദീപ് യാദവിനോ യുസ്‌വേന്ദ്ര ചാഹലിനോ പകരം രവി ബിഷ്ണോയിക്ക് അവസരം നല്‍കുന്ന കാര്യവും ടീം മാനേജ്മെന്‍റ് പരിഗണിക്കുന്നുണ്ട്. പേസര്‍മാരായി അര്‍ഷ്ദീപും മുകേഷ് കുമാറും തുടരാനാണ് സാധ്യത.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക