ലണ്ടന്‍: ഒരുപാട് പരിഹാസങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരയായിക്കൊണ്ടിരിക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ്. ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യക്കെതിരായ തോല്‍വി കൂടിയായപ്പോള്‍ പരിഹാസങ്ങള്‍ കടുത്തു. 

ഫിറ്റ്‌നെസിനെ കുറിച്ചും പലരും കളിയാക്കി. ഏതാണ്ട് ഒരു ഒറ്റപ്പെട്ട അവസ്ഥ. അതിനിടെ മറ്റൊരാള്‍ കൂടെ സര്‍ഫറാസിനെതിരെ പരിഹാസവുമായെത്തി. എന്നാല്‍ സംഭവം കുറച്ച് കടുത്ത് പോയെന്ന് മാത്രം. ഇതോടെ അന്ന് സര്‍ഫറാസിനെ പരിഹസിച്ചവരെല്ലാം പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. 

ലണ്ടനില്‍ ഒരു സര്‍ഫറാസ് ഒരു ഷോപ്പിങ് മാളിലേക്ക് കയറുന്നതിനിടെയാണ് സംഭവം. ഉടനെ, സെല്‍ഫി വീഡിയോ ആരംഭിച്ച അയാള്‍, സര്‍ഫറാസിനെ അമിതവണ്ണത്തെ പരിഹസിക്കുകയും അദ്ദേഹത്തെ ഒരു പന്നിയോട് ഉപമിക്കുകയും ചെയ്തു. ഇത് ഇന്ത്യയില്‍ നിന്നടക്കമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് അത്ര ദഹിച്ചില്ല. വീഡിയോയെടുത്ത, ആരാധകന്‍ എന്ന പറയപ്പെടുന്ന ആള്‍ക്ക് കണക്കിന് കൊടുത്തു. ചില ട്വീറ്റുകള്‍ കാണാം...