സതാംപ്ടണ്‍: അഫ്ഗാനിസ്ഥാനെതിരായ നിര്‍ണായക ലോകകപ്പ് മത്സത്തില്‍ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നെയ്ബ് ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ലോകകപ്പില്‍ നിന്ന് പുറത്തായ ടീമാണ് അഫ്ഗാനിസ്ഥാന്‍. എന്നാല്‍ ബംഗ്ലാദേശിന് വിജയിച്ചാല്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താം. 

രണ്ട് മാറ്റങ്ങളുമായിട്ടാണ് ബംഗ്ലാദേശ് ഇറങ്ങുന്നത്. സെയ്ഫുദീന്‍, മൊസദെക് ഹുസൈന്‍ എന്നിവര്‍ തിരിച്ചെത്തി. റുബല്‍ ഹുസൈന്‍, സാബിര്‍ ഹഹ്മാന്‍ എന്നിവര്‍ പുറത്തിരിക്കും. അഫ്ഗാന്‍ നിരയിലും രണ്ട് മാറ്റങ്ങളുണ്ട്. ദ്വാളത് സദ്രാന്‍, സമിയുള്ള ഷിന്‍വാരി എന്നിവര്‍ അഫ്ഗാന്‍ ജേഴ്‌സിയില്‍ കളിക്കും.