ലണ്ടന്‍: പരിക്കേറ്റ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ലോകകപ്പില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ റസലിന് നഷ്ടമാകുമെന്ന് ഐസിസി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇതോടെ ഇന്ത്യക്കെതിരായ മത്സരത്തില്‍ റസല്‍ കളിക്കില്ലെന്ന് ഉറപ്പായി. റസലിന് പകരം സുനില്‍ ആംബ്രിസ് വിന്‍ഡീസ് സ്‌ക്വാഡിനൊപ്പം ചേരും. 

കാല്‍‍മുട്ടിനേറ്റ പരിക്ക് റസലിനെ ലോകകപ്പ് മത്സരങ്ങളില്‍ അലട്ടിയിരുന്നു. ന്യൂസീലന്‍ഡിന് എതിരെ കഴിഞ്ഞ മത്സരത്തില്‍ റസലില്ലാതെയാണ് വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങിയത്. ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നെങ്കിലും അതിനിടെയും പരിക്ക് റസലിനെ അലട്ടിയിരുന്നു.