ലണ്ടന്‍: ന്യൂസിലന്‍ഡിനെതിരെ ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്ക് മോശം തുടക്കം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 23 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചിന് 105 എന്ന നിലയിലാണ്. ഉസ്മാന്‍ ഖവാജ (21), അലക്‌സ് ക്യാരി (10) എന്നിവരാണ് ക്രീസില്‍. ആരോണ്‍  ഫിഞ്ച് (8), ഡേവിഡ് വാര്‍ണര്‍ (16), സ്റ്റീവ് സ്മിത്ത് (5), മാര്‍കസ് സ്‌റ്റോയിനിസ് (21), ഗ്ലെന്‍ മാക്‌സ്‌വെല്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ലോക്കി ഫെര്‍ഗൂസണ്‍, ജയിംസ് നീഷാം എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീ്‌ഴ്ത്തി. 

സ്‌കോര്‍ 38ല്‍ നില്‍ക്കെതന്നെ ഓപ്പണര്‍മാരായ ഫിഞ്ചും വാര്‍ണറും കൂടാരം കയറി. ആദ്യം മടങ്ങിയ ഫിഞ്ചിനെ ട്രന്റ് ബോള്‍ട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. വാര്‍ണര്‍ ഫെര്‍ഗൂസന്റെ ബൗണ്‍സില്‍ വിക്കറ്റ് കീപ്പര്‍ ടോം ലാഥത്തിന് ക്യാച്ച് നല്‍കി മടങ്ങി. സ്മിത്ത് മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്താവുകയായിരുന്നു. ഫെര്‍ഗൂസണാണ് വീണ്ടും വിക്കറ്റ് നേടിയത്. നല്ല രീതിയില്‍ കളിച്ച് വരികയായിരുന്ന സ്റ്റോയിനിസിനെ ജയിംസ് നീഷാം, ലാഥത്തിന്റെ കൈകളിലെത്തിച്ചു. മാക്‌സ്‌വെല്ലിനെ സ്വന്തം പന്തില്‍ നീഷാം ക്യാച്ചെടുത്ത് പുറത്താക്കി.

ഇന്ന് ജയിച്ചാല്‍ കിവീസിന് സെമിയില്‍ സ്ഥാനം ഉറപ്പിക്കാം. ഓസ്‌ട്രേലിയ നേരത്തെ സെമി ഉറപ്പിച്ചിരുന്നു.