നോട്ടിംഗ്ഹാം: ഓസ്‌ട്രേലിയയോട് പൊരുതി തോറ്റെങ്കിലും ഏകദിന ക്രിക്കറ്റില്‍ റെക്കോഡ് സ്‌കോര്‍ സ്വന്തമാക്കി ബാംഗ്ലാദേശ്. നോട്ടിംഗ്ഹാമില്‍ ഇന്ന് പിറന്നത് അവരുടെ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌കോറാണ്. ഓസ്‌ട്രേലിയക്കെതിരെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സാണ് ഓസീസ് നേടിയത്. ഇതേ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ സ്‌കോറാണ് ബംഗ്ലാദേശ് മറികടന്നത്.. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓവലില്‍ നടന്ന മത്സരത്തില്‍ 330 റണ്‍സ് നേടിയിരുന്നു ബംഗ്ലാദേശ്. 2015ല്‍ മിര്‍പൂരില്‍ പാക്കിസ്ഥാനെതിരെ 329 റണ്‍സ് നേടിയതാണ് അതിന് മുമ്പുണ്ടായിരുന്ന മികച്ച സ്‌കോര്‍. 2014ല്‍ മിര്‍പൂരില്‍ ഇതേ എതിരാളികള്‍ക്കെതിരെ തന്നെ 323 റണ്‍സും ബംഗ്ലാദേശ് നേടിയിരുന്നു.

ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കെതിരെ അവസാന പത്ത് ഓവറില്‍ 131 റണ്‍സാണ് ഓസീസ് അടിച്ചെടുത്തത്. അത് നിയന്ത്രിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷെ മത്സരത്തിന്റെ ഫലം മറ്റൊന്നായേനെ.