മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ അപരാജിതരായി കുതിക്കുന്ന ടീമാണ് ന്യൂസിലന്‍ഡ്. ഇന്ന് വെസ്റ്റ് ഇന്‍ഡീനിനെ നേരിടുമ്പോഴും വിജയത്തില്‍ കുറഞ്ഞ പ്രതീക്ഷയൊന്നും കെയ്ന്‍ വില്യംസണും സംഘത്തിനും ഇല്ല. എന്നാല്‍, ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ കിവീസിന്‍റെ രണ്ട് ഓപ്പണര്‍മാരും നേരിട്ട ആദ്യ പന്തില്‍ തന്നെ വീണു.

ഇതിന് ശേഷം ഒത്തുചേര്‍ന്ന വില്യംണും റോസ് ടെയ്‍ലറും വന്‍ തകര്‍ച്ചയില്‍ നിന്ന് കിവീസിനെ കരകയറ്റുകയാണ്. ഇതിനിടെ ഗ്രൗണ്ടിലുണ്ടായ രസകരമായ സംഭവം ചിരിപടര്‍ത്തി. മത്സരത്തിന്‍റെ ആദ്യ പന്തില്‍ തന്നെ കിവി ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ ഷെല്‍ഡണ്‍ കോട്രലിന് വീണു.

മൂന്നാമനായെത്തിയ കെയ്ന്‍ വില്യസണ്‍ അടുത്ത പന്ത് മിഡ് ഓഫിലേക്ക് പായിച്ചു. പന്തിന് പിന്നാലെ ഓടിയെത്തിയ കാര്‍ലോസ് ബ്രാത്‍വെെറ്റ് ഒരു ഡെെവിലൂടെ പന്ത് ബൗണ്ടറിലേക്ക് പോകുന്നത് തടയാമെന്ന് കരുതി. എന്നാല്‍, ഡെെവ് ചെയ്യാന്‍ ചാടിയ താരത്തെ ഗ്രൗണ്ട് ചതിച്ചു.

ഗ്രൗണ്ടില്‍ നീങ്ങാനാവാതെ ബ്രാത്‍വെെറ്റ് കിടന്നപ്പോല്‍ പന്ത് ബൗണ്ടറിലേക്ക് കുതിച്ചു. പിന്നാലെ ഓടി വന്ന എവിന്‍ ലൂയിസ് ഫോര്‍ പോകാതെ കാത്തെങ്കിലും ഇതിനകം കിവീസ് താരങ്ങള്‍ നാല് റണ്‍സ് ഓടിയെടുത്തിരുന്നു.

സംഭവത്തിന്‍റെ വീഡിയോ കാണാം