മാഞ്ചസ്റ്റര്‍: വെസ്റ്റ് ഇന്‍ഡീസ്- ന്യൂസിലന്‍ഡ് മത്സരത്തില്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ വേദന സമ്മാനിച്ച നിമിഷമായിരുന്നു കാര്‍ലോസ് ബ്രാത്‌വെയ്റ്റ് നിസഹായനായി മൈതാനത്ത് ഇരിക്കുന്ന രംഗം. വിജയിക്കാന്‍ ആറ് റണ്‍സ് മാത്രമുള്ളപ്പോള്‍ 49ാം ഓവറിന്റെ അവസാന പന്തില്‍ സിക്‌സിന് ശ്രമിച്ച് പുറത്താവുകയായിരുന്നു ബ്രാത്‌വെയ്റ്റ്. ഇപ്പോള്‍ ആ നിമിഷത്തെ കുറിച്ച് വ്യക്തമാക്കുകയാണ് ബ്രാത്‌വെയ്റ്റ്. 

ആ ഷോട്ട് ബൗണ്ടറിക്കപ്പുറം കടക്കുമെന്ന് തന്നെയാണ് കരുതിയതെന്ന് ബ്രാത്‌വെയ്റ്റ് പിന്നീട് വ്യക്തമാക്കി. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ തുടര്‍ന്നു... ''ഹൃദയം പിളരുന്നത് പോലെയായിരുന്നത്. ആ ഷോട്ട് ബൗണ്ടറി ലൈനിന് അപ്പുറം പോകുമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഒന്നോ രണ്ടോ അടിയുടെ വ്യത്യാസത്തില്‍ എല്ലാ പ്രതീക്ഷകളും അവസാനിച്ചു. ജയിക്കുമായിരുന്ന മത്സരം നഷ്ടപ്പെടുത്തിയ പോലെ തോന്നി.'' ബ്രാത്‌വെയ്റ്റ് പറഞ്ഞു നിര്‍ത്തി.

ന്യൂസിലന്‍ഡിനോട് അഞ്ച് റണ്‍സിനാണ് വിന്‍ഡീസ് പരാജയപ്പെട്ടത്. 49ാം ഓവറിന്റെ അവസാന പന്തില്‍ സിക്‌സ് നേടാനുള്ള ശ്രമത്തില്‍ ബ്രാത്‌വെയ്റ്റ് പുറത്താവുകയായിരുന്നു.