ബംഗദ്ലാദേശിനെ കീഴടക്കി അവരുടെ സെമി സാധ്യതകളും ഇല്ലാതാക്കുമെന്നായിരുന്നു അഫ്ഗാന്‍ ക്യാപ്റ്റന്‍ പറയാതെ പറഞ്ഞത്.
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ സെമി സാധ്യതകള്‍ പൂര്‍ണായും അവസാനിച്ച ടീമുകളിലൊന്നാണ് അഫ്ഗാനിസ്ഥാന്‍. എന്നാല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തലേന്ന് അഫ്ഗാന്‍ ക്യാപ്റ്റന്‍ ഗുല്‍ബാദിന്‍ നൈബ് ഒരു പ്രസ്താവന നടത്തി. സെമി സാധ്യത അവസാനിച്ചെങ്കിലും ഞങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തുപോവുമ്പോ മറ്റു ചിലരെ കൂടി കൂടെ കൂട്ടുമെന്ന്.
ബംഗദ്ലാദേശിനെ കീഴടക്കി അവരുടെ സെമി സാധ്യതകളും ഇല്ലാതാക്കുമെന്നായിരുന്നു അഫ്ഗാന്‍ ക്യാപ്റ്റന്‍ പറയാതെ പറഞ്ഞത്. എന്നാല്‍ മത്സരത്തില്‍ ബംഗ്ലാദേശ് ഷാക്കിബ് അല്‍ ഹസന്റെ ഓള്‍ റൗണ്ട് മികവില്‍ 62 റണ്‍സിന് അഫ്ഗാനെ കീഴടക്കി സെമി സാധ്യത നിലനിര്‍ത്തി.
ഇതോടെ അഫ്ഗാന്‍ ക്യാപ്റ്റന്റെ പ്രസ്താവനക്ക് ട്വിറ്ററിലൂടെ മറുപടിയുമായി എത്തിയിരിക്കുകയാണ് ബംഗ്ലാദേശ് ബൗളര്‍ റൂബല്‍ ഹൊസൈന്‍. ക്ഷമിക്കണം സുഹൃത്തെ, നിങ്ങളുടെ കൂടെയുള്ള ഈ യാത്രയില്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നായിരുന്നു റൂബലിന്റെ മറുപടി.
