Asianet News MalayalamAsianet News Malayalam

അടി വാങ്ങിക്കൂട്ടി; ലോകകപ്പില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡിട്ട് ചാഹല്‍

മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് ഒരുസമയത്ത് 370 കടക്കുമെന്ന തോന്നിച്ച ഇംഗ്ലീഷ് പടയെ 350ല്‍ താഴെ ഒതുക്കിയത്. ഇന്ത്യന്‍ പേസര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ സ്പിന്നര്‍മാരെ കണക്കറ്റ് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര്‍  ശിക്ഷിച്ചു

Chahal bowls most expensive spell by an Indian in World Cup history
Author
Birmingham, First Published Jun 30, 2019, 7:34 PM IST

ബിര്‍മിംഗ്ഹാം: മേധാവിത്വം മാറി മറിഞ്ഞ മത്സരത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് കുതിച്ച ഇംഗ്ലണ്ടിനെ 337 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് ഒരുസമയത്ത് 370 കടക്കുമെന്ന തോന്നിച്ച ഇംഗ്ലീഷ് പടയെ 350ല്‍ താഴെ ഒതുക്കിയത്.

ഇന്ത്യന്‍ പേസര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ സ്പിന്നര്‍മാരെ കണക്കറ്റ് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര്‍  ശിക്ഷിച്ചു. 10 ഓവറില്‍ 88 റണ്‍സാണ് യുസ്‌വേന്ദ്ര ചാഹല്‍ വഴങ്ങിയത്. ജേസണ്‍ റോയിയുടെ വിക്കറ്റ് സ്വന്തമാക്കി ടീമിന് ബ്രേക് ത്രൂ നല്‍കിയെങ്കിലും 10 ഓവറില്‍ 72 റണ്‍സ് കുല്‍ദീപും വഴങ്ങി. ഈ പ്രകടനത്തോടെ ലോകകപ്പില്‍ ഒരു മോശം റെക്കോര്‍ഡ് കൂടി ചാഹലിന്‍റെ പേരില്‍ എഴുതപ്പെട്ടു.

ലോകകപ്പില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മോശം ബൗളിംഗ് പ്രകടനമാണ് ചാഹല്‍ നടത്തിയത്. ലോകകപ്പ് മത്സരത്തില്‍  ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ഇന്ത്യന്‍ ബൗളറായാണ് ചാഹല്‍ മാറിയത്. 2003 ലോകകപ്പില്‍ 10 ഓവറില്‍ 87 റണ്‍സ് വഴങ്ങിയ ജവഗല്‍ ശ്രീനാഥായിരുന്നു ഇതുവരെ ഏറ്റവും മോശം റെക്കോര്‍ഡിന് ഉടമ. 

Follow Us:
Download App:
  • android
  • ios