ബിര്‍മിംഗ്ഹാം: ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് വൈകി വന്ന താരമാണ് ഋഷഭ് പന്ത്. ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റപ്പോഴാണ് പന്ത് ടീമിലെത്തിയത്. ടീമിലെത്തി മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോഴാണ് പന്തിന് കളിക്കാന്‍ അവസരം ലഭിച്ചതും. വിജയ് ശങ്കറിന്റെ ഫോമിലില്ലായ്മയും പരിക്കുമാണ് പന്തിന് അവസരം ഒരുക്കിയത്. അപ്പോഴും, തുടക്കം മുതല്‍ ടീമിലുണ്ടായിരുന്ന ദിനേശ് കാര്‍ത്തികിന് കളിക്കാന്‍ കഴിഞ്ഞില്ല. പലരും നാലാം നമ്പറില്‍ കാര്‍ത്തികിനെ കളിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇന്ന് പന്ത് ലോകകപ്പ് ജേഴ്‌സിയില്‍ അരങ്ങേറുമ്പോഴും കാര്‍ത്തികിന് പിന്തുണയുമായെത്തുകയാണ് ക്രിക്കറ്റ് ലോകം. ചില ട്വീറ്റുകള്‍ കാണാം...