മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിയില്‍ ഇന്ത്യയെ കീഴടക്കി ഫൈനലിലെത്തിയ ന്യൂസിലന്‍ഡിന് ക്രിക്കറ്റ് ലോകത്തിന്റെ ആശംസാപ്രവാഹം. ഒപ്പം ഇന്ത്യക്കായി വീരോചിതമായി പൊരുതിയ രവീന്ദ്ര ജഡേജയ്ക്കും ക്രിക്കറ്റ് ലോകം നിറഞ്ഞ കൈയടി നല്‍കി.

ജഡേജ തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സാണ് കളിച്ചതെന്ന് മുഹമ്മദ് കൈഫ് പറഞ്ഞു. ധോണിക്കൊപ്പം അസാമാന്യ ഇന്നിംഗ്സ് കളിച്ച ജഡേജയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതെന്ന് സെവാഗ് പറഞ്ഞു. ക്രിക്കറ്റ് ലോകത്തിന്റെ പ്രതികരണങ്ങള്‍ ഇതാ.