ലണ്ടന്‍: എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇംഗ്ലീഷ് താരം ഡാരന്‍ ഗഫ്. ഒരു ഇന്ത്യന്‍ താരം മാത്രമാണ് ഗഫിന്‍റെ ഇലവനില്‍ ഉള്‍പ്പെട്ടത് എന്നത് ശ്രദ്ധേയമാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുന്‍ ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ക്രോയുമാണ് ടീമിലെ ഓപ്പണര്‍മാര്‍. മൂന്നാം നമ്പറില്‍ ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗാണ്.

നിര്‍ണായകമായ നാലാം നമ്പറില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് വോ നായകനായ ടീമില്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക്ക് കാലിസാണ് ഏക ഓള്‍റൗണ്ടര്‍. ഓസ്‌ട്രേലിയന്‍ മുന്‍ സൂപ്പര്‍ താരം ആദം ഗില്‍ക്രിസ്റ്റാണ് വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയുക. ഷെയ്‌ന്‍ വോണ്‍ ഏക സ്‌പിന്നറായി ഇടംപിടിച്ചപ്പോള്‍ അലന്‍ ഡൊണാള്‍ഡ്, വസീം അക്രം, വഖാര്‍ യൂനിസ് എന്നിവരാണ് പേസര്‍മാര്‍. 

മാര്‍ട്ടിന്‍ ക്രോ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിംഗ്, ബ്രയാന്‍ ലാറ, ജാക്ക് കാലിസ്, സ്റ്റീവ് വോ, ആദം ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വോണ്‍, അലന്‍ ഡൊണാള്‍ഡ്, വസീം അക്രം, വഖാര്‍ യൂനിസ്.