Asianet News MalayalamAsianet News Malayalam

ഇത് നാണക്കേട്; ഡേവിഡ് വാര്‍ണറെ അധിക്ഷേപിച്ച് വീണ്ടും ഇംഗ്ലീഷ് ആരാധകര്‍

ദക്ഷിണാഫ്രിക്കക്കെതിരായ പന്ത് ചുരണ്ടല്‍ ആരോപണത്തില്‍ ഒരു വര്‍ഷത്തെ വിലക്കിനുശേഷം കഴിഞ്ഞ മാസമാണ് ഡേവിഡ‍് വാര്‍ണറും സ്റ്റീവ് സ്മിത്തും ഓസ്ട്രേലിയക്കായി വീണ്ടും കളിക്കാനിറങ്ങിയത്.

David Warner Booed, Heckled By Crowd In England
Author
London, First Published May 25, 2019, 6:43 PM IST

ഹാംപഷെയര്‍: ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഡേവിഡ് വാര്‍ണറെ കൂവി വിളിച്ച് കാണികള്‍. വാര്‍ണര്‍ ക്രീസിലെത്തിയതോടെ കാണികളുടെ കൂവല്‍ ഉച്ചത്തിലായി.ചിലര്‍ വാര്‍ണറെ 'കയറിപ്പോകു ചതിയാ' എന്നും ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ആരോണ്‍ ഫിഞ്ചിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത വാര്‍ണര്‍ 55 പന്തില്‍ 43 റണ്‍സെടുത്ത് പുറത്തായി.

ദക്ഷിണാഫ്രിക്കക്കെതിരായ പന്ത് ചുരണ്ടല്‍ ആരോപണത്തില്‍ ഒരു വര്‍ഷത്തെ വിലക്കിനുശേഷം കഴിഞ്ഞ മാസമാണ് ഡേവിഡ‍് വാര്‍ണറും സ്റ്റീവ് സ്മിത്തും ഓസ്ട്രേലിയക്കായി വീണ്ടും കളിക്കാനിറങ്ങിയത്. ലോകകപ്പിനുശേഷം ആഷസ് പരമ്പരയിലും ഇരു ടീമുകളും ഏറ്റുമുട്ടുന്നുണ്ട്. വാര്‍ണറെയും സ്മിത്തിനെയും നേരത്തെയും ഇംഗ്ലീഷ് കാണികള്‍ കൂവി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

ഓസ്ട്രേലിയയുടെ ലോകകപ്പ് ജേഴ്സസിയില്‍ നില്‍ക്കുന്ന വാര്‍ണറുടെ ചിത്രത്തില്‍ ചതിയനെന്ന് എഴുിതിച്ചേര്‍ത്ത് ഈ ചിത്രം ട്വീറ്റ് ചെയ്ത ഇംഗ്ലീഷ് ആരാധകക്കൂട്ടമായ ബാര്‍മി ആര്‍മിയും നേരത്തെ രംഗത്തെത്തിയിരുന്നു. ഓസീസ് ബൗളര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും നേഥന്‍ ലിയോണും സാന്‍ഡ് പേപ്പറുമായി നില്‍ക്കുന്ന ചിത്രവും ഫോട്ടോഷോപ്പിന്റെ സഹായത്തോടെ കൃത്രിമമായി ഉണ്ടാക്കി ബാര്‍മി ആര്‍മി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios