Asianet News MalayalamAsianet News Malayalam

എതിരാളികള്‍ കരുതിയിരിക്കുക..! കുഞ്ഞ് പിറന്നാല്‍ വാര്‍ണര്‍ക്ക് ഒരു ശീലമുണ്ട്

വാര്‍ണര്‍ക്ക് കുഞ്ഞ് ജനിച്ചതില്‍ ഓസ്ട്രേലിയന്‍ ആരാധകര്‍ക്ക് പ്രത്യേക സന്തോഷമാണ് നല്‍കുന്നത്. ആദ്യ രണ്ട് കുഞ്ഞുങ്ങളും പിറവിക്ക് ശേഷം കളിച്ച മത്സരങ്ങളിലും വാര്‍ണറില്‍ നിന്ന് മിന്നുന്ന പ്രകടനമാണ് ഉണ്ടായത്

David Warner Scores Big Post Birth of His Child
Author
London, First Published Jul 4, 2019, 7:32 PM IST

ലണ്ടന്‍:  ഒരു വര്‍ഷത്തെ വിലക്കിന് ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. എതിര്‍ ടീമുകളിലെ ബൗളര്‍മാര്‍ക്ക് പേടി സ്വപ്നമായി മാറിക്കഴിഞ്ഞ താരം ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടക്കാരില്‍ ഒരാളായാണ് മുന്നേറുന്നത്.

എന്നാല്‍, ലോകകപ്പിനിടെ മറ്റൊരു സൗഭാഗ്യം വാര്‍ണറെ തേടി വന്നിരുന്നു. അതും വെറുമൊരു ചെറിയ സന്തോഷമൊന്നുമല്ല വാര്‍ണര്‍ക്ക് ഉണ്ടായത്. താരം മൂന്നാമതൊരു പെണ്‍കുഞ്ഞിന്‍റെ അച്ഛനായി. കുഞ്ഞ് ജനിക്കുമ്പോള്‍ ഭര്‍ത്താവ് ഒപ്പം വേണമെന്ന് വാര്‍ണറുടെ ഭാര്യ  ക്യാൻഡിസിന് നിര്‍ബന്ധമായിരുന്നു.

അങ്ങനെ ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പറന്ന ഭര്‍ത്താവിനൊപ്പം ക്യാൻഡിസും ചേര്‍ന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ വാര്‍ണര്‍ തന്നെയാണ് കുഞ്ഞ് പിറന്ന കാര്യം ആരാധകരെ അറിയിച്ചത്. കുടുംബസമേതമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ഇസ്‍ല റോസ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.

പക്ഷേ, വാര്‍ണര്‍ക്ക് കുഞ്ഞ് ജനിച്ചത് ഓസ്ട്രേലിയന്‍ ആരാധകര്‍ക്ക് പ്രത്യേക സന്തോഷമാണ് നല്‍കുന്നത്. ആദ്യ രണ്ട് കുഞ്ഞുങ്ങളുടെ പിറവിക്ക് ശേഷം കളിച്ച മത്സരങ്ങളില്‍ വാര്‍ണറില്‍ നിന്ന് മിന്നുന്ന പ്രകടനമാണ് ഉണ്ടായത്. 2014ല്‍ ആണ് വാര്‍ണറുടെ ആദ്യ കുഞ്ഞായ ഇവിയുടെ ജനനം. ഇതിന് ശേഷം ആദ്യ കളിച്ച ടെസ്റ്റില്‍ വാര്‍ണര്‍ സെഞ്ചുറി നേടി.

2016ല്‍ വാര്‍ണറുടെ രണ്ടാമത്തെ കുഞ്ഞായ ഇന്‍ഡി ജനിച്ചു. അടുത്ത രണ്ട് ഏകദിനങ്ങളില്‍ 93, 122 എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ പ്രകടനം. അല്ലെങ്കില്‍ തന്നെ ഫോമിലുള്ള വാര്‍ണര്‍ മൂന്നാമത്തെ കുഞ്ഞിന്‍റെ ജനനത്തിലുള്ള സന്തോഷം ദക്ഷിണാഫ്രിക്കയെ അടിച്ചൊതുക്കി തീര്‍ക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. 

Follow Us:
Download App:
  • android
  • ios