ജഡേജ ഔട്ട് ആയ ശേഷം ഇന്ത്യയുടെ പ്രതീക്ഷകള്‍ എല്ലാം ധോണിയിലായിരുന്നു. 48-ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനെ ആദ്യ പന്തില്‍ തന്നെ സിക്സര്‍ അടിച്ച് ധോണി തുടങ്ങുകയും ചെയ്തു. എന്നാല്‍, ആ ഓവറിലെ മൂന്നാം പന്തില്‍ നിര്‍ഭാഗ്യം ഇന്ത്യയെ തേടി വന്നു. ഡബിള്‍ എടുക്കാനുള്ള ധോണിയുടെ ശ്രമം റണ്‍ഔട്ടില്‍ കലാശിച്ചു
മാഞ്ചസ്റ്റര്‍: രവീന്ദ്ര ജഡേജയുടെ ഒറ്റയാള്‍ പോരാട്ടം പാഴായപ്പോള്‍ ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ 18 റണ്‍സിന്‍റെ വിജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് 59 പന്തില്‍ 77 റണ്‍സ് നേടി അതിഗംഭീര പ്രകടനമാണ് ജഡേജ പുറത്തെടുത്തത്.
ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്‍റി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ജഡേജ ഔട്ട് ആയ ശേഷം ഇന്ത്യയുടെ പ്രതീക്ഷകള്‍ എല്ലാം ധോണിയിലായിരുന്നു. 48-ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനെ ആദ്യ പന്തില്‍ തന്നെ സിക്സര്‍ അടിച്ച് ധോണി തുടങ്ങുകയും ചെയ്തു.
എന്നാല്‍, ആ ഓവറിലെ മൂന്നാം പന്തില്‍ നിര്‍ഭാഗ്യം ഇന്ത്യയെ തേടി വന്നു. ഡബിള്‍ എടുക്കാനുള്ള ധോണിയുടെ ശ്രമം റണ്‍ഔട്ടില്‍ കലാശിച്ചു. അപ്രതീക്ഷിതമായ റണ്‍ഔട്ടില്‍ പുറത്തായ ശേഷം കണ്ണീരോടെയാണ് ധോണി തിരികെ ഡ്രെസിംഗ് റൂമിലേക്ക് മടങ്ങിയത്.
ഒരുവശത്ത് ധോണിക്കെതിരെ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ മറ്റൊരുവശത്ത് ധോണി ഇന്ത്യയെ അത്രയും ദൂരം നയിച്ചതിനെ അഭിനന്ദിക്കുന്നുമുണ്ട്. എന്നാല്‍, ധോണി കണ്ണീരോടെ തിരികെ മടങ്ങുന്നത് താങ്ങനാവാതെ ഒരുപാട് ആരാധകരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരിക്കുന്നത്. ധോണി കണ്ണീരോടെ മടങ്ങിയത് ഹൃദയം തകര്‍ത്തുവെന്നാണ് ഒരു ആരാധകന്‍റെ പ്രതികരണം. ധോണിയെ ഇങ്ങനെ കാണുന്നത് ആദ്യമാണെന്ന് മറ്റൊരു ആരാധകര്‍ കുറിച്ചു.
