Asianet News MalayalamAsianet News Malayalam

ന്യൂസിലന്‍ഡിനെതിരെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍

ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 25 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തിട്ടുണ്ട്.

England in good position against New Zealand
Author
Durham, First Published Jul 3, 2019, 4:53 PM IST

ഡര്‍ഹാം: ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരെ നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 25 ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തിട്ടുണ്ട്. ജോണി ബെയര്‍സ്‌റ്റോ (76), ജോ റൂട്ട് (16) എന്നിവരാണ് ക്രീസില്‍. ജേസണ്‍ റോയു (60)ടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ജയിംസ് നീഷാമിനാണ് വിക്കറ്റ്.

തകര്‍പ്പന്‍ തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ റോയ്- ബെയര്‍സ്‌റ്റോ സഖ്യം 123 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എട്ട് ഫോറുകള്‍ ഉള്‍പ്പെടുന്നതായിന്നു റോയിയുടെ ഇന്നിങ്‌സ്. എന്നാല്‍ നീഷാം ബ്രേക്ക് ത്രൂ നല്‍കി. സാന്റ്‌നര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു റോയ്. 

പ്രാഥമിക റൗണ്ടില്‍ ഇരു ടീമുകളുടെയും അവസാന മത്സരമാണിത്. ഇംഗ്ലണ്ടിന് ഇന്ന് ജയിക്കേണ്ടത് നിര്‍ബന്ധമാണ്. 10 പോയിന്റുമായി നാലാം സ്ഥാനത്താണ് അവര്‍. പരാജയപ്പെട്ടാല്‍, ഇംഗ്ലണ്ടിനെ മറികടന്ന് പാക്കിസ്ഥാന്‍ സെമി കളിക്കാനുള്ള സാധ്യതയുണ്ട്. 

അഞ്ചാം സ്ഥാനത്തുള്ള പാക്കിസ്ഥാന് ഒമ്പത് പോയിന്റുണ്ട്. അടുത്ത മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കാനായാല്‍ പാക്കിസ്ഥാന് ഇംഗ്ലണ്ടിനെ മറികടക്കാം. 11 പോയിന്റുള്ള ന്യൂസിലന്‍ഡ് മൂന്നാമതാണ്.

Follow Us:
Download App:
  • android
  • ios