Asianet News MalayalamAsianet News Malayalam

ടോപ് ഗിയറിട്ട് ഇംഗ്ലിഷ് ടോപ് ഓര്‍ഡര്‍; വെസ്റ്റിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് ജയത്തിലേക്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. വെസ്റ്റ് ഇന്‍ഡീസിന്റെ 212നെതിരെ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 18 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തിട്ടുണ്ട്

England in good position against West Indies
Author
Southampton, First Published Jun 14, 2019, 8:33 PM IST

സതാംപ്ടണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. വെസ്റ്റ് ഇന്‍ഡീസിന്റെ 212നെതിരെ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 18 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തിട്ടുണ്ട്. ജോ റൂട്ട് (50), ക്രിസ് വോക്‌സ് (11) എന്നിവരാണ് ക്രീസില്‍. 45 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 44.4 ഓവറില്‍ 212 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

മത്സരത്തിനിടെ പരിക്കേറ്റ ജേസണ്‍ റോയ് ഓപ്പണറായി ഇറങ്ങിയിരുന്നില്ല. ഇതോടെ ജോ റൂട്ട് ഓപ്പണറാവുകയായിരുന്നു. ബെയര്‍‌സ്റ്റോയും റൂട്ടും 95 റണ്‍സ് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബെയര്‍സ്‌റ്റോയെ ഷാനോന്‍ ഗബ്രിയേല്‍ മടക്കിയയച്ചു. നേരത്തെ, മൂന്ന് വീതം വിക്കറ്റുകള്‍ നേടിയ ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ് എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. 63 റണ്‍സ് നേടി നിക്കോളാസ് പൂരനാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 

ക്രിസ് ഗെയ്ല്‍ (36), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (39) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എവിന്‍ ലൂയിസ് (2), ഷായ് ഹോപ്പ് (11), ജേസണ്‍ ഹോള്‍ഡര്‍ (9), ആേ്രന്ദ റസ്സല്‍ (21), കാര്‍ലോസ് ബ്രാത്‌വെയ്റ്റ് (14), ഷെല്‍ഡണ്‍ കോട്ട്‌റെല്‍ (0),ഷാനോന്‍ ഗബ്രിയേ ല്‍ (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഒഷാനെ തോമസ് (0) പുറത്താവാതതെ നിന്നു. വുഡിനും ആര്‍ച്ചര്‍ക്കും പിന്നാലെ ജോ റൂട്ട് രണ്ടും ക്രിസ് വോക്‌സ്, ലിയാം പ്ലങ്കറ്റ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Follow Us:
Download App:
  • android
  • ios