മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യ ബാറ്റ് ചെയ്യും. ഓള്‍ഡ് ട്രാഫോഡില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയിക്ക് ജയിംസ് വിന്‍സെ ടീമിലെത്തി. ലിയാം പ്ലങ്കറ്റിന് പകരം മൊയീന്‍ അലിയും ടീമിലെത്തി. ഹസ്രത്തുള്ള സസൈ, അഫ്താബ് ആലം എന്നിവരില്ലാതെയാണ് അഫ്ഗാനിസ്ഥാന്‍ ഇറങ്ങുന്നത്. പ്ലയിങ് ഇലവന്‍...

അഫ്ഗാനിസ്ഥാന്‍: റഹ്മത്ത് ഷാ, നൂര്‍ അലി സദ്രാന്‍, ഹഷ്മത്തുള്ള ഷാഹിദി, അസ്ഗര്‍ അഫ്ഗാന്‍, മുഹമ്മദ് നബി, ഇക്രാം അലി, ഗുല്‍ബാദിന്‍ നെയ്ബ്, നജീബുള്ള സദ്രാന്‍, റാഷിദ് ഖാന്‍, മുജീബ് റഹ്മാന്‍, ധ്വാളത് സദ്രാന്‍. 

ഇംഗ്ലണ്ട്: ജോണി ബെയര്‍സ്‌റ്റോ, ജയിംസ് വിന്‍സെ, ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, മൊയീന്‍ അലി, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ്.