ലണ്ടന്‍: ഇംഗ്ലീഷ് ഓപ്പണര്‍ ജേസണ്‍ റോയിക്ക് ഓസീസിനെതിരായ മത്സരം കൂടി നഷ്ടമാവും. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ പരിക്കേറ്റ റോയിക്ക് കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ നഷ്ടമായിരുന്നു. നാളെ ലോര്‍ഡ്‌സില്‍ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന മത്സരത്തിലേക്ക് താരം തിരിച്ചെത്തുമെന്നാണ് കരുതിയിരുന്നത്. പരിശീലനം നടത്തിയെങ്കിലും പരിക്ക് പൂര്‍ണമായും ഭേദമായിട്ടില്ല. എന്നാല്‍ 30ന് ഇന്ത്യക്കെതിരായ മത്സരത്തില്‍ റോയ് ടീമില്‍ തിരിച്ചെത്തും.

കഴിഞ്ഞ രണ്ട് മത്സരത്തിലും റോയിക്ക് പകരം ജയിംസ് വിന്‍സെയാണ് കളിച്ചത്. രണ്ടിലും വിന്‍സെ പൂര്‍ണ പരാജയമായി. ശ്രീലങ്കയ്‌ക്കെതിരായ ഒരു മത്സരത്തില്‍ ആതിഥേയര്‍ തോല്‍ക്കുകയും ചെയ്തിരുന്നു. റോയ് ഇല്ലാതെ ഇറങ്ങിയ അഫ്ഗാനെതിരായ മത്സരം ഇംഗ്ലണ്ട് ജയിച്ചിരുന്നു. 

വിന്‍ഡീസിനെതിരായ മത്സരത്തില്‍ എട്ടാം ഓവറില്‍ ഫീല്‍ഡിംഗിനിടെ  കാലിലെ മസിലിന് പരിക്കേറ്റ റോയ് മൈതാനം വിടുകയായിരുന്നു.