Asianet News MalayalamAsianet News Malayalam

കരുത്തര്‍ കൂടെയുണ്ട്; ഓസ്‌ട്രേലിയയെ കരുതിയിരിക്കുക; മുന്നറിയിപ്പുമായി ഇതിഹാസം

'കഴിഞ്ഞ 12 മാസക്കാലം അത്ര നല്ല കാലമായിരുന്നില്ല ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്. പക്ഷേ, ആ ദുഷ്‌കാലം മാറിക്കഴിഞ്ഞു'. 

Every side will be wary of Australia says Steve Waugh
Author
sydney, First Published May 20, 2019, 4:50 PM IST

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ജഴ്‌സിയില്‍ സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തിന്‍റെയും തിരിച്ചുവരവ് ലോകകപ്പില്‍ എതിര്‍ ടീമുകള്‍ക്ക് ശക്തമായ താക്കീതാണെന്ന് ഇതിഹാസ താരം സ്റ്റീവ് വോ. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഇരുവരും ഒരു വര്‍ഷം ഓസീസ് കുപ്പായത്തില്‍ കളിച്ചിരുന്നില്ല. വിലക്കിന് ശേഷം ഓസ്‌ട്രേലിയയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇരുവരും ഇടംപിടിക്കുകയായിരുന്നു. 

എല്ലാ ടീമുകളും ഓസ്‌ട്രേലിയക്കെതിരെ ജാഗ്രതയിലായിരിക്കും. ഓസ്‌ട്രേലിയയുടെ കരുത്ത് ടീമുകള്‍ക്കറിയാം. കഴിഞ്ഞ 12 മാസക്കാലം അത്ര നല്ല കാലമായിരുന്നില്ല ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്. പക്ഷേ, ആ ദുഷ്‌കാലം മാറിക്കഴിഞ്ഞു. മികച്ച താരങ്ങളായ സ്‌മിത്തും വാര്‍ണറും തിരിച്ചെത്തിയതോടെ ടീം അതിശക്തമായെന്നും സ്റ്റീവ് വോ പറഞ്ഞു. വിലക്കിന് ശേഷം ഇരുവരും കളിക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണ് ലോകകപ്പിലേത്. 

മികച്ച ഫോമിലാണ് സ്‌മിത്തും വാര്‍ണറും ലോകകപ്പ് മത്സരങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ഐപിഎല്ലിലെ മികച്ച റണ്‍വേട്ടക്കാരനായിരുന്ന വാര്‍ണര്‍ 12 മത്സരങ്ങളില്‍ നിന്ന് 692 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഒരു സെഞ്ചുറിയും എട്ട് അര്‍ദ്ധ സെഞ്ചുറികളും വാര്‍ണര്‍ നേടി. ന്യൂസീലന്‍ഡ് ഇലവന് എതിരായ പരിശീലന മത്സരത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു സ്‌മിത്ത്. സ്‌മിത്തിന്‍റെ സ്‌കോറുകള്‍ 89*, 91* എന്നിങ്ങനെയായിരുന്നു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

 

Follow Us:
Download App:
  • android
  • ios