ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍. ഓസ്‌ട്രേലിയക്കെതിരായ പോരാട്ടത്തിനിടെ മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ ഗ്യാലറിയിലുണ്ടായിരുന്ന ഇന്ത്യന്‍ ആരാധകര്‍ കൂവുകയും ചതിയനെന്ന് വിളിക്കുകയും ചെയ്തിരുന്നു.

ലണ്ടന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍. ഓസ്‌ട്രേലിയക്കെതിരായ പോരാട്ടത്തിനിടെ മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ ഗ്യാലറിയിലുണ്ടായിരുന്ന ഇന്ത്യന്‍ ആരാധകര്‍ കൂവുകയും ചതിയനെന്ന് വിളിക്കുകയും ചെയ്തിരുന്നു. കളിച്ചുക്കൊണ്ടിരിക്കെ തന്നെ ഈ സംഭവത്തില്‍ ഇടപ്പെട്ട കോലി ആരാധകരോട് കൈയടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് മത്സരശേഷം ആരാധകര്‍ക്ക് വേണ്ടി സ്മിത്തിനോട് താന്‍ വ്യക്തിപരമായി മാപ്പു ചോദിക്കുന്നുവെന്ന് കോലി വ്യക്തമാക്കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് ലോകം ഏറ്റെടുത്തിരിക്കുകയാണ് ഈ സംഭവം.

മുന്‍ താരങ്ങളായ കമ്രാന്‍ അക്മല്‍, സല്‍മാന്‍ ബട്ട്, മൈക്കല്‍ വോണ്‍, വി.വി.എസ് ലക്ഷ്മണ്‍, ഇപ്പോഴത്തെ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നെ എന്നിവരെല്ലാം കോലിയുടെ വാക്കുകളെ പ്രശംസക്കൊണ്ട് മൂടി. ക്ലാസ് പ്രസംഗമെന്നാണ് വോണ്‍ കോലിയെ വാക്കുകളെ കുറിച്ച് പറഞ്ഞത്. മുന്‍ താരങ്ങളുടെ ട്വീറ്റുകള്‍ കാണാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…