ലണ്ടന്‍: ബാബര്‍ അസമിനെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയോട് ഉപമിച്ച് പാക്കിസ്ഥാന്‍ ബാറ്റിങ് കോച്ച് ഗ്രാന്റ് ഫ്‌ളവര്‍. ലോകകപ്പില്‍ കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ താരം സെഞ്ചുറി നേടിയിരുന്നു. തുടര്‍ന്നായിരുന്നു മുന്‍ സിബാംബ്‌വെ താരത്തിന്റെ താരതമ്യം. 

കോലിയുടെ കഴിവും റണ്‍സിന് വേണ്ടിയുള്ള ദാഹവും അസമില്‍ കാണാമെന്നാണ് ഫ്‌ളവര്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹം തുടര്‍ന്നു... ''സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനാണ് അസം. പാക്കിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളാവും അസം. റണ്‍സിന് വേണ്ടിയുള്ള ദാഹം അയാളിലുണ്ട്. പ്രായം അധികം ആയിട്ടില്ലെന്നുള്ളതും ശ്രദ്ധിക്കണം.

നീണ്ട ഒരു കരിയര്‍ തന്നെ അസമിന്‍റെ മുന്നിലുണ്ട്. കോലി കാണിക്കുന്ന ആത്മാര്‍ത്ഥതയും കഴിവും പാക് താരത്തിന് ലഭിച്ചിട്ടുണ്ട്. ഭാവിയില്‍ ഏതെങ്കിലും ഒരു പോയിന്റില്‍ ക്രിക്കറ്റ് ലോകം അസമിനെ, കോലിയോട് ഉപമിക്കും..'' മുന്‍ സിംബാബ്‌വെ പറഞ്ഞു നിര്‍ത്തി.