Asianet News MalayalamAsianet News Malayalam

'എല്ലാം തുലച്ചത് ആ മണ്ടന്‍ തീരുമാനങ്ങള്‍'; പൊട്ടിത്തെറിച്ച് ഗാംഗുലി

തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് 59 പന്തില്‍ 77 റണ്‍സ് നേടി അതിഗംഭീര പ്രകടനമാണ് ജഡേജ പുറത്തെടുത്തത്. ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്‍‍റി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി

ganguly criticize selectors after india defeat
Author
Manchester, First Published Jul 11, 2019, 4:33 PM IST

മാഞ്ചസ്റ്റര്‍: രവീന്ദ്ര ജഡേജയുടെ ഒറ്റയാള്‍ പോരാട്ടം പാഴായപ്പോള്‍ ലോകകപ്പിന്‍റെ ആദ്യ സെമിയില്‍ ഇന്ത്യക്കെതിരെ 18 റണ്‍സിന്‍റെ വിജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് 59 പന്തില്‍ 77 റണ്‍സ് നേടി അതിഗംഭീര പ്രകടനമാണ് ജഡേജ പുറത്തെടുത്തത്.

ന്യൂസിലന്‍ഡിന് വേണ്ടി മാറ്റ് ഹെന്‍‍റി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ജഡേജ ഔട്ട് ആയ ശേഷം ഇന്ത്യയുടെ പ്രതീക്ഷകള്‍ എല്ലാം ധോണിയിലായിരുന്നു. 48-ഓവര്‍ എറിഞ്ഞ ലോക്കി ഫെര്‍ഗൂസനെ ആദ്യ പന്തില്‍ തന്നെ സിക്സര്‍ അടിച്ച് ധോണി തുടങ്ങുകയും ചെയ്തു. എന്നാല്‍, ആ ഓവറിലെ മൂന്നാം പന്തില്‍ നിര്‍ഭാഗ്യം ഇന്ത്യയെ തേടി വന്നു.

ഡബിള്‍ എടുക്കാനുള്ള ധോണിയുടെ ശ്രമം റണ്‍ഔട്ടില്‍ കലാശിച്ചു. ഇപ്പോള്‍ ഇന്ത്യയുടെ തോല്‍വിയില്‍ സെലക്ടര്‍മാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലി. അനാവശ്യമായി മധ്യനിരയില്‍ സെലക്ടര്‍മാര്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തിയെന്ന് ഗാംഗുലി പറഞ്ഞു. കൃത്യമായി താരങ്ങളെ കണ്ടെത്തി അവരെ പ്രചോദിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.

ഇന്ത്യയുടെ മധ്യനിരയില്‍ അടിക്കടി അവര്‍ മാറ്റങ്ങള്‍ കൊണ്ടു വന്നു. പ്രതിഭയുള്ള താരങ്ങളെ കണ്ടെത്തി അവര്‍ക്ക് പിന്തുണ നല്‍കി അവസരങ്ങള്‍ നന്നായി നല്‍കുകയാണ് വേണ്ടത്. കഴിഞ്ഞ ഒരു വര്‍ഷം സെലക്ടര്‍മാര്‍ ചെയ്ത ഏറ്റവും വലിയ തെറ്റ് അതിന് സാധിക്കാത്തതാണെന്ന് ഗാംഗുലി പറഞ്ഞു. ടൂര്‍ണമെന്‍റിലുടനീളം മധ്യനിരയുടെ പ്രശ്നങ്ങള്‍ ആശങ്കയുണര്‍ത്തിയിരുന്നു.

മുന്‍നിര മികച്ച പ്രകടനങ്ങള്‍ നടത്തുമ്പോഴും അതിനൊപ്പം നല്ല പ്രകടനം കാഴ്ചവെയ്ക്കാന്‍ പിന്നീട് വന്നിരുന്നവര്‍ക്ക് സാധിച്ചിരുന്നില്ലെന്നും ഗാംഗുലി പറഞ്ഞു. നേരത്തെ, എം എസ് ധോണിയെ അഞ്ചാം നമ്പറില്‍ ഇറക്കിയിരുന്നെങ്കില്‍ മത്സരത്തിന്‍റെ ഫലം മറ്റൊന്നാകുമെന്നായിരുന്നുവെന്ന് സച്ചിനും ഗാംഗുലിയും അഭിപ്രായപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios