മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിലെ ഗ്ലാമര്‍ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. എല്ലാ കണ്ണുകളും മാഞ്ചസ്റ്ററിലേക്കാണ്. എന്നാല്‍ ആരാധകര്‍ക്കുള്ള ആധിയും ചില്ലറയല്ല. കാലാവസ്ഥയെ കുറിച്ചാണ് മിക്കവരുടെയും ചിന്ത. ലോകകപ്പിലെ നാല് മത്സരങ്ങള്‍ മഴ കൊണ്ടുപോയി. ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരത്തിന് എന്ത് സംഭവിക്കുമെന്നുള്ളതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

എന്നാല്‍ ക്രിക്കറ്റ് ആരാധകരെ നിരാശരാക്കുന്ന വാര്‍ത്തയാണ് മാഞ്ചസ്റ്ററില്‍ നിന്ന് വരുന്നത്. മത്സരത്തിന് മഴ തടസമാവുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ആദ്യ ബാറ്റിങ് കഴിഞ്ഞ് രണ്ടാം അടുത്ത ടീമിന്റെ ബാറ്റിങ്ങിനിടെയാണ് മഴയെത്തുക. ഇന്നും മാഞ്ചസ്റ്ററില്‍ കനത്ത മഴയായിരുന്നു. 

ഞായറാഴ്ച മഞ്ചസ്റ്ററില്‍ ഓരോ മണിക്കൂറിലെയും കാലാവസ്ഥാ പ്രവചനം

എന്നാല്‍ മത്സരം കൃത്യസമയത്ത് ആരംഭിക്കുമെന്നാണറിയുന്നത്. ആദ്യ ഇന്നിങ്‌സിന് ശേഷം 50 ശതമാനം മഴ പെയ്യാന്‍ സാധ്യതയുണ്ട്. പിന്നാലെ ഇടയ്ക്കിടെ മഴയെത്തും. 50 ഓവര്‍ മത്സരം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന സൂചന.