ലണ്ടന്‍: ദക്ഷിണാഫ്രിക്കയ്‍‍ക്കെതിരെ ലോകകപ്പില്‍ ശ്രീലങ്കയുടെ ബാറ്റിംഗ് പുരോഗമിക്കുന്നു... ഉടന്‍ അതാ അമ്പയര്‍മാരും താരങ്ങളും നിലത്ത് കിടക്കുന്നു. ഗാലറിയിലെ കാണികള്‍ ഒന്ന് അമ്പരന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ കുറച്ച് നേരം. സംഭവം പിന്നീടാണ് മനസിലായത്. കളിക്കളത്തിലേക്ക് തേനീച്ചക്കൂട്ടം എത്തിയതോടെ രക്ഷതേടിയാണ് അമ്പയര്‍മാരും താരങ്ങളും നിലത്ത് കിടന്നത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ ഇന്നിംഗ്സ് അവസാനിക്കാറായ സമയത്താണ് തേനീച്ചകള്‍ എത്തിയത്. ഇതോടെ അല്‍പം സമയത്തേക്ക് കളി നിര്‍ത്തിവച്ചു. പിന്നീട് തേനീച്ചകള്‍ കളിക്കളം വിട്ടശേഷമാണ് കളി വീണ്ടും തുടങ്ങിയത്. നേരത്തെ, ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗില്‍ 2017 ഏപ്രിലില്‍ ആതിഥേയരും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിലും തേനീച്ചകളുടെ ആക്രമണം ഉണ്ടായിരുന്നു.