ഇന്ത്യയും ഇംഗ്ലണ്ടും ഫൈനലില്‍ ഏറ്റുമുട്ടാനാണ് സാധ്യതയെന്ന് ഡൂപ്ലെസി പറഞ്ഞു. ഇന്ത്യയും ഓസ്ട്രേലിയയും സുപ്രധാന മത്സരങ്ങളില്‍ മികവിലേക്ക് ഉയരുന്ന ടീമുകളായതിനാല്‍ ഇവരില്‍ ആരെങ്കിലുമാകും കിരീടം നേടുകയെന്നും ഡൂപ്ലെസി വ്യക്തമാക്കി.

ലണ്ടന്‍: ലോകകപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡൂപ്ലെസി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രേലിയയെ കീഴടക്കിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഫൈനലിലെത്താന്‍ സാധ്യതയുള്ളവരെ ഡൂപ്ലെസി തെരഞ്ഞെടുത്തത്. ഇന്ത്യയും ഇംഗ്ലണ്ടും ഫൈനലില്‍ ഏറ്റുമുട്ടാനാണ് സാധ്യതയെന്ന് ഡൂപ്ലെസി പറഞ്ഞു. ഇന്ത്യയും ഓസ്ട്രേലിയയും സുപ്രധാന മത്സരങ്ങളില്‍ മികവിലേക്ക് ഉയരുന്ന ടീമുകളായതിനാല്‍ ഇവരില്‍ ആരെങ്കിലുമാകും കിരീടം നേടുകയെന്നും ഡൂപ്ലെസി വ്യക്തമാക്കി.

Scroll to load tweet…

നേരത്തെ ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്നെയും ലോകകപ്പ് നേടാന്‍ ഇന്ത്യക്കാണ് സാധ്യതയെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കെതിരായ തോല്‍വിക്കുശേഷമായിരുന്നു കരുണരത്നെയുടെ പ്രതികരണം. ലോകകപ്പില്‍ ചൊവ്വാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും.

ലോകകപ്പില്‍ ഫോമിലേക്കുയരാന്‍ കഴിയാതിരുന്ന ദക്ഷിണാഫ്രിക്ക ഒമ്പത് കളികളില്‍ മൂന്ന് ജയം മാത്രമാണ് നേടിയിരുന്നത്. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ 10 റണ്‍സിന് തകര്‍ത്തതോടെയാണ് ഇന്ത്യ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തിയത്.