സിഡ്‌നി: ഏകദിന ലോകകപ്പിനുള്ള ഓസ്‌ട്രേലിയയുടെ പ്രാഥമിക 15 അംഗ സ്‌ക്വാഡില്‍ അവസരം നല്‍കാത്തതിലുള്ള അതൃപ്തി രേഖപ്പെടുത്തി സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡ്. ജേ റിച്ചാര്‍ഡ്‌സന്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ പകരക്കാരനായും ഹേസല്‍വുഡിനെ ഓസ്‌ട്രേലിയന്‍ സെലക്‌ടര്‍മാര്‍ പരിഗണിച്ചില്ല. കെയ്‌ന്‍ റിച്ചാര്‍ഡ്‌സനാണ് ജേയ്‌ക്ക് പകരക്കാരനായി ഇടംപിടിച്ചത്.

ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്തായത് നിരാശ നല്‍കുന്നു. നാല് വര്‍ഷത്തില്‍ ഒരിക്കലാണ് ലോകകപ്പ് വരുന്നത്. ടൂര്‍ണമെന്‍റ് തുടങ്ങുമ്പോള്‍ ടെലിവിഷനില്‍ കളി കാണാന്‍ മാത്രമാണ് വിധി. ലോകകപ്പ് വെറുമൊരു ഏകദിന പരമ്പരയല്ല. പരിക്കേറ്റ് നാല് മാസങ്ങള്‍ പാഴായതും തന്നെ ബാധിച്ചിരിക്കാം. സെലക്‌ടര്‍മാരുടെ പക്ഷം തിരിച്ചറിയാന്‍ തനിക്ക് കഴിയുന്നതായും സ്റ്റാര്‍ പേസര്‍ ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഏകദിനം കളിക്കാന്‍ ഹേസല്‍വുഡിന് അവസരം ലഭിച്ചിട്ടില്ല. ആഷസിന് മുന്‍പ് ഇംഗ്ലണ്ട് സന്ദര്‍ശിക്കുന്ന ഓസ്‌ട്രേലിയന്‍ എ ടീമില്‍ കഴിഞ്ഞ ദിവസം ഹേസല്‍വുഡിനെ സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയിരുന്നു. ജൂണ്‍ 20നാണ് ആദ്യ ഏകദിനം നടക്കുന്നത്. ലോകകപ്പില്‍ ഏതെങ്കിലും പേസര്‍മാര്‍ക്ക് പരിക്കേറ്റാല്‍ ആ സമയം ഇംഗ്ലണ്ടിലുള്ള ഹേസല്‍വുഡിന്‍റെ സേവനം ഓസീസിന് പ്രയോജനപ്പെടുത്താനാകും. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.