സതാംപ്ടണ്‍: ലോകകപ്പ് ക്രിക്കറ്റില്‍ മഴയുടെ കളി തുടരുകയാണെങ്കിലും അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ അടുത്ത മത്സരത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ശനിയാഴ്ച സതാംപ്ടണില്‍ നടക്കുന്ന മത്സരത്തിനിടെ മഴ പെയ്യില്ലെന്നാണ് കാലവസ്ഥാ പ്രവചനം.

ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ മത്സരം മഴ മൂലം പൂര്‍ണമായും ഉപേകഷിച്ചിരുന്നു. ആരാധകര്‍ കാത്തിരുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിലും മഴ വില്ലനായെങ്കിലും അത് ഇന്ത്യന്‍ വിജയത്തെ തടഞ്ഞില്ലെന്നത് ആരാധകര്‍ക്ക് ആശ്വാസമായി. സെമിയിലെത്താന്‍ ഓരോ വിജയങ്ങളും പ്രധാനപ്പെട്ടതാണെന്നതിനാല്‍ ഇനിയും മത്സരങ്ങള്‍ മഴമൂലം നഷ്ടമാവുന്നത് ഇന്ത്യുടെ സെമി സാധ്യതയെ ബാധിക്കും.

നിലവില്‍ നാലു കളികളില്‍ ഏഴ് പോയന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാനും ശ്രീലങ്കക്കും ബംഗ്ലാദേശിനുമെതിരെ ജയിച്ചാല്‍ ഇന്ത്യക്ക് സെമി ബര്‍ത്തുറപ്പിക്കാം. ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരെയും ഇന്ത്യക്ക് മത്സരം ബാക്കിയുണ്ട്.