ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോള്‍ നെറ്റ് റണ്‍ റേറ്റിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എല്ലാ മത്സരങ്ങളും ജയിക്കാനായിരുന്നു പരമാവധി ശ്രമിച്ചത്. നാളെ ബംഗ്ലാദേശിനെതിരെയും ജയിക്കാനായി തന്നെയാണ് ഇറങ്ങുന്നത്.

ലണ്ടന്‍:ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരായ മത്സരം ജയിച്ചാലും പാക്കിസ്ഥാന് സെമി സാധ്യത വിരളമാണ്. ബംഗ്ലാദേശിനെ 300 റണ്‍സിലധികം വ്യത്യാസത്തില്‍ തോല്‍പ്പിച്ചാല്‍ മാത്രമെ പാക്കിസ്ഥാന് നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി സെമിയിലെത്താനാവു. ഈ സാഹചര്യത്തില്‍ ആദ്യം ബാറ്റ് ചെയ്താല്‍ വലിയ സ്കോര്‍ നേടി എതിരാളികളെ കുറഞ്ഞ സ്കോറില്‍ പുറത്താക്കുക എന്നതാണ് പാക്കിസ്ഥാന് മുന്നിലുള്ള വഴി. ആദ്യം ബാറ്റ് ചെയ്ത് 500-550 റണ്‍സ് അടിക്കുകയും എതിരാളികളെ 50 റണ്‍സിന് ഓള്‍ ഔട്ടാക്കുകയും ചെയ്യുക എന്നത് എളുപ്പമല്ലെന്ന് അറിയാം എങ്കിലും ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്.

ബംഗ്ലാദേശിനെതിരെ ഇറങ്ങുമ്പോള്‍ നെറ്റ് റണ്‍ റേറ്റിനെക്കുറിച്ച് ചിന്തിക്കുന്നില്ല. എല്ലാ മത്സരങ്ങളും ജയിക്കാനായിരുന്നു പരമാവധി ശ്രമിച്ചത്. നാളെ ബംഗ്ലാദേശിനെതിരെയും ജയിക്കാനായി തന്നെയാണ് ഇറങ്ങുന്നത്. ഞങ്ങള്‍ക്ക് മുന്നിലുള്ള ലക്ഷ്യം വളരെ വ്യക്തമാണ്. അതില്‍ രഹസ്യങ്ങളൊന്നുമില്ല. ആദ്യം ബാറ്റ് ചെയ്ത് 500-550 റണ്‍സടിക്കുകയും 316 റണ്‍സിന് വിജയിക്കുകയും ചെയ്യണം.

Scroll to load tweet…

ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും നോക്കിയാല്‍ 280-300 റണ്‍സാണ് ശരാശരി സ്കോര്‍. ഓസ്ട്രേലിയക്കെതിരായ തോല്‍വിയാണ് ഞങ്ങള്‍ക്ക് വിനയായത്. പാക്കിസ്ഥാന്‍ കളിച്ച മത്സരങ്ങളിലെ പിച്ചുകളെല്ലാം ബാറ്റിംഗിന് ദുഷ്കരമായിരുന്നുവെന്നും പന്ത് ശരിയായ രീതിയില്‍ ബാറ്റിലേക്ക് എത്തിയിരുന്നില്ലെന്നും സര്‍ഫ്രാസ് പറഞ്ഞു. ഓസ്ട്രേലിക്കെതിരായ ജയിക്കാമായിരുന്ന കളിയാണ് പാക്കിസ്ഥാന്‍ തോറ്റതെന്നും സര്‍ഫ്രാസ് പറഞ്ഞു.