ലണ്ടന്‍: ഇംഗ്ലണ്ട് ലോകകപ്പിലെ അതിവേഗ പന്തുകളിലൊന്നെറിഞ്ഞ് ഇംഗ്ലീഷ് പേസര്‍ മാര്‍ക് വുഡ്. ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ 154 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് മാര്‍ക് ഈ ലോകകപ്പിലെ ഏറ്റവും വേഗമേറി പന്തേറിനൊപ്പമെത്തിയത്.

154 കിലോ മീറ്റര്‍ വേഗത്തില്‍ ഇംഗ്ലണ്ടിന്റെ തന്നെ ജോഫ്ര ആര്‍ച്ചറും ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കും ഈ ലോകകപ്പില്‍ പന്തെറിഞ്ഞിട്ടുണ്ട്. 152 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിട്ടുള്ള ന്യൂസിലന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസനും 150 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിട്ടുള്ള വെസ്റ്റ് ഇന്‍ഡീസിസിന്റെ ഷാനോണ്‍ ഗബ്രിയേലുമാണ് ഈ ലോകകപ്പില്‍ വേഗമേറി പന്തെറിഞ്ഞിട്ടുള്ള മറ്റ് ബൗളര്‍മാര്‍.