ഫഖര്‍ സമനെയും ഷൊയൈബ് മാലിക്കിനെയും പേരെടുത്ത് പറഞ്ഞ് ചീത്തവിളിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ലോകകപ്പിലെ അഭിമാനപ്പോരാട്ടത്തില്‍ 89 റണ്‍സിനാണ ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കിയത്.

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ കൂവി വിളിച്ചും ചീത്ത വിളിച്ചും ആരാധകര്‍. പാക് ഇന്നിംഗ്സ് പൂര്‍ത്തിയായി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന പാക് ബാറ്റ്സ്മാന്‍മാരായ ഇമാദ് വാസിമിനെയും ഷദാബ് ഖാനെയുമാണ് ആരാധകര്‍ കൂവി വിളിക്കുകയും ചീത്ത വിളിക്കുകയും ചെയ്തത്.

ഫഖര്‍ സമനെയും ഷൊയൈബ് മാലിക്കിനെയും പേരെടുത്ത് പറഞ്ഞ് ചീത്തവിളിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ലോകകപ്പിലെ അഭിമാനപ്പോരാട്ടത്തില്‍ 89 റണ്‍സിനാണ ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കിയത്.

Scroll to load tweet…

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 336 റണ്‍സടിച്ചപ്പോള്‍ മഴമൂലം 40 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ പാക്കിസ്ഥാന് 212 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മഴനിയമപ്രാകം പാക് വിജയലക്ഷ്യം 40 ഓവറില്‍ 301 റണ്‍സായി പുനര്‍നിശ്ചയിച്ചിരുന്നു. ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ ഏഴാം തോല്‍വിയാണിത്.