ഈ ലോകകപ്പില്‍ ഫീല്‍ഡറെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് തടുത്തിട്ട ഫീല്‍ഡറും ജഡേജ തന്നെയാണ്.

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ രവീന്ദ്ര ജഡേജ ഇതുവരെ പ്ലേയിംഗ് ഇലവനില്‍ കളിച്ചത് രണ്ടേ രണ്ടു മത്സരങ്ങളില്‍ മാത്രം. പ്ലേയിംഗ് ഇലവനിലില്ലെങ്കിലും ഫീല്‍ഡിലിറങ്ങിയാല്‍ ജഡേജ സൂപ്പര്‍മാനാണെന്ന് ലോകകപ്പിലെ ഈ കണക്കുകള്‍ നോക്കിയാല്‍ വ്യക്തമാവും. ഈ ലോകകപ്പില്‍ ജഡേജ ഇതുവരെ ഫീല്‍ഡില്‍ സേവ് ചെയ്തത് 41 റണ്‍സാണ്. ഇതില്‍ സര്‍ക്കിളിനകത്ത് 24 റണ്‍സും ബൗണ്ടറിയില്‍ 17 റണ്‍സും ജഡേജ തടുത്തിട്ടു. ഈ ലോകകപ്പില്‍ ഫീല്‍ഡറെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് തടുത്തിട്ട ഫീല്‍ഡറും ജഡേജ തന്നെയാണ്.

Scroll to load tweet…

രണ്ടാം സ്ഥാനത്തുള്ള മാര്‍ട്ടിന്‍ ഗപ്ടില്‍ ഒമ്പത് മത്സരങ്ങളില്‍ 34 റണ്‍സാണ് സേവ് ചെയ്തത്. ഒമ്പത് കളികളില്‍ 32 റണ്‍സ് സേവ് ചെയ്ത ഗ്ലെന്‍ മാക്സ്‌വെല്‍ ആണ് മൂന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡിനെതിരായ സെമിയിലും ജഡ‍േജയു തകര്‍പ്പന്‍ ഫീല്‍ഡിംഗ് പ്രകടനം കണ്ടു. റോസ് ടെയ്‌ലറെ ബൗണ്ടറിയില്‍ നിന്നുള്ള നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടാക്കിയ ജഡേജ ഭുവനേശ്വര്‍കുമാറിന്റെ തൊട്ടടുത്ത പന്തില്‍ ജിമ്മി നീഷാമിനെ ബൗണ്ടറിയില്‍ പറന്നു പിടിക്കുകയും ചെയ്തു.

Scroll to load tweet…

നേരത്തെ പകരക്കാരന്‍ ഫീല്‍ഡറായി പല മത്സരങ്ങളിലും ഫീല്‍ഡിലിറങ്ങിയിട്ടുള്ള ജഡേജ പ്ലേയിംഗ് ഇലവനില്‍ എത്തുന്നതിനു മുമ്പെ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ജേസണ്‍ റോയിയെ പറന്നു പിടിച്ചും താരമായിരുന്നു.

Scroll to load tweet…